|    Dec 4 Sun, 2016 5:22 am
FLASH NEWS

പാനമ രേഖകള്‍

Published : 7th November 2016 | Posted By: SMR

ഏതു സംഭവം തലക്കെട്ടുകളിലും പ്രൈം ടൈം ചര്‍ച്ചകളിലും ദിവസങ്ങളോളം നിലനില്‍ക്കണം, ഏതു സംഭവം പിറ്റേദിവസം വിസ്മൃതിയില്‍ മുങ്ങിത്താഴണം എന്നൊക്കെ മാധ്യമങ്ങള്‍ തീരുമാനിക്കുന്നതിന്റെ പിന്നില്‍ രാഷ്ട്രീയം മാത്രമല്ല, മറ്റു താല്‍പര്യങ്ങളും കാണും. ചിലപ്പോള്‍ മാധ്യമ മുതലാളിമാര്‍ക്കോ അവരുടെ സുഹൃത്തുക്കള്‍ക്കോ അപകടം വരുത്തുന്നതാവും വാര്‍ത്തകള്‍; മറ്റു ചിലപ്പോള്‍ അടുത്ത ബന്ധമുള്ള രാഷ്ട്രീയനേതാക്കന്മാരുടെ ഇടപെടലുണ്ടാവും. ഭരണകൂടത്തിന്റെ പ്രതിനിധികള്‍ നല്‍കുന്ന രഹസ്യമായ നിര്‍ദേശങ്ങള്‍ ചില സംഭവങ്ങളെ പൊലിപ്പിച്ചുനിര്‍ത്തും.
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നികുതിവെട്ടിപ്പുകാര്‍ പാനമയിലെ ഒരു കമ്പനിയുടെ സഹായത്തോടെ അനേക കോടി ഡോളര്‍ നാടുകടത്തിയത് സംബന്ധിച്ച് ഏതാണ്ട് 11.5 ദശലക്ഷം രേഖകള്‍ പുറത്തുവന്നത് കഴിഞ്ഞ ഏപ്രിലിലാണ്. പക്ഷേ, ഇന്ത്യയടക്കം ഒരു രാജ്യത്തും പാനമ പേപ്പേഴ്‌സ് എന്നറിയപ്പെടുന്ന രേഖകള്‍ വലിയ വിവാദമായില്ല. കാരണം, എല്ലായിടത്തും അതിന്റെ ഗുണഭോക്താക്കളുണ്ടായിരുന്നു. അവര്‍ക്കൊക്കെ വലിയ  സ്വാധീനവുമുണ്ടായിരുന്നു.
പാനമ രേഖകള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നാലു പുസ്തകങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥ തന്നെ ഒളിപ്പിച്ചുവച്ച വന്‍ തുകയുടെ അടിസ്ഥാനത്തിലുള്ളതാണെന്നാണ് തെളിയിക്കുന്നത്. അത്തരം നികുതിവെട്ടിപ്പിനെ സഹായിക്കുന്നവരാണ് വലിയ വിമര്‍ശനവുമായെത്തുന്ന സമ്പന്ന നാടുകള്‍. ഉദാഹരണത്തിന്, സുതാര്യമായ കൊള്ളകൊടുക്കകളുടെ പേരില്‍ അഭിമാനിക്കുന്ന ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു പാനമയിലെ സ്ഥാപനം വഴി നിയന്ത്രിച്ചിരുന്ന കമ്പനികളില്‍ പാതിയും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day