|    Dec 9 Fri, 2016 3:04 pm
FLASH NEWS

പാനമ രേഖകള്‍: കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടി

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാര്‍ക്കെതിരേ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുന്ന ഹരജിയില്‍ സെബിയെ കക്ഷി ചേര്‍ത്തതു ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി സര്‍ക്കാരിന്റെ  പ്രതികരണം ആരാഞ്ഞു.പൊതുതാല്‍പര്യ ഹരജിയുമായി സെബിയെ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയുന്നു എന്നു വിശദീകരിച്ച് നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരജിക്കാരന് ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ് റോയിയുമടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.
പാനമ രേഖയുമായി സെബിക്ക് യാതൊരു ബന്ധവുമില്ലെന്നും കേസിലേക്ക് സെബിയെ അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാദര്‍ മുഖേന സെബി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day