|    Dec 5 Mon, 2016 1:57 pm
FLASH NEWS

പാത്തുമ്മെയ് 66ാം വയസ്സില്‍ പത്താംതരം തുല്യതയെഴുതുന്നു

Published : 16th November 2016 | Posted By: SMR

ചേളാരി: ഒറ്റയാള്‍ സമരങ്ങളിലൂടെ ജനശ്രദ്ധ നേടിയചേലേമ്പ്ര സ്വദേശിനി പത്താം തരം തുല്യതയെഴുതി പാസ്സാവാനുള്ള ഒരുക്കത്തില്‍. ചേലേമ്പ്ര എടണ്ടപ്പാടം സ്വദേശിനിയായ കെ പി പാത്തുമ്മെയ് ആണ് ഇന്നലെ ചേളാരി ജിവിഎച്എസ് സ്‌കൂളില്‍ തുല്യതാ പരീക്ഷയെഴുതിയത്. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്.  തൊഴിലുറപ്പിലെ ഉയര്‍ന്ന ജോലി ലഭിക്കാനാണ് പാത്തുമ്മെയ്ക്ക് ആഗ്രഹം. അതിന് പത്താം ക്ലാസ് പാസ്സാവണം. കഴിഞ്ഞ തവണ തുല്ല്യത പരീക്ഷ എഴുതിയെങ്കിലും  അഞ്ച് വിഷയങ്ങള്‍ തോറ്റു. ഐടി, ഹിന്ദി, ജീവശാസ്ത്രം, മലയാളം പാസ്സായ പാത്തുമ്മെയ്ക്ക് ഇത്തവണ പത്താം തരം പാസ്സായിട്ടെ വിശ്രമമുള്ളൂ.  ഇന്നലെ എഴുതിയ ഇംഗ്ലീഷ് പരീക്ഷക്ക് നല്ല മാര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാത്തുമ്മെയ്.  ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് സ്‌കൂളില്‍ അവധി ദിവസങ്ങളില്‍ ക്ലാസിനിരുന്നാണ് പത്തുമ്മെയ് പരീക്ഷയ്ക്ക് തയ്യാറെടുത്ത്. ഏഴാം ക്ലാസ് വരെ പഠിച്ച പാത്തുമ്മെയ് പാസ്സായെങ്കിലും പിന്നീട് പഠനം മുന്നോട്ട് കൊണ്ട് പോവാന്‍ സാഹചര്യം അനുവദിച്ചില്ല. അങ്ങിനെയാണ് തുല്യതാ പഠനത്തിന് തയ്യാറെടുത്തത്.  ചേളാരി സ്‌കൂളില്‍ 62 കാരനായ കാക്കഞ്ചേരി സ്വദേശി കൂര്‍ക്കം പറമ്പില്‍ ശ്രീധരനും പ്രായം മറന്ന് തുല്ല്യത പരീക്ഷ എഴുതാന്‍ പാത്തുമ്മെയിക്ക് കൂട്ടായുണ്ട്. ഇരുവരും ഒരേ ബെഞ്ചിലിരുന്നാണ് പരീക്ഷ എഴുതുന്നത്. അഞ്ച് വരെ പഠിച്ച ശ്രീധരന്‍ തികഞ്ഞ ഒരു പൊതു പ്രവര്‍ത്തകനും ചേലേമ്പ്ര മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാണ്.   17 വര്‍ഷം മുമ്പ് പാത്തുമ്മെയുടെ ഭര്‍ത്താവ് മരിച്ചു. മക്കളില്ലാത്ത ഇവര്‍ തനിച്ചാണ്  താമസം.  വീടില്ലാതിരുന്ന പാത്തുമ്മെയ്ക്ക് അധികാരികള്‍ വീട് നിഷേധിച്ചതിനെ തുടര്‍ന്ന് ചേലേമ്പ്ര പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി.  ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജന സമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് വീട് ലഭിച്ചത്. മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ മദ്യ നിരോധന സമിതി നടത്തിയ മദ്യ വിരുദ്ധ സമരത്തിലൂടെയും മദ്യത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍  ഒറ്റയാള്‍ സമരത്തിലൂടെയും ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day