|    Dec 4 Sun, 2016 3:21 am
FLASH NEWS

പാതിരപ്പള്ളിയില്‍ അനധികൃതമായി കടയടപ്പിച്ചതിനെതിരേ പ്രതിഷേധം

Published : 24th November 2016 | Posted By: SMR

ആലപ്പുഴ:  മാലിന്യ പ്രശ്‌നത്തിന്റെ പേരുപറഞ്ഞു ആര്യാട് പഞ്ചായത്ത്  അധികൃതര്‍ പാതിരപ്പള്ളിയിലെ കട അടച്ചുപൂട്ടിയതിനെതിരേ പ്രതിഷേധം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുവെന്ന് കാണിച്ചു കടയടച്ചിട്ടു ഒരു മാസം പിന്നിട്ടെങ്കിലും സംഭവം കോടതി കയറിയതോടെ കട അടച്ചിട്ടില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍. സംഭവത്തില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഫെഡറേഷന്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞമാസം 20നാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമെത്തി വിജിമോളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി അടച്ചുപൂട്ടിയത്. കടയുടെ ലൈസന്‍സ് പുതുക്കുന്നതിന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട തുക നല്‍കാതിരുന്നതിന്റെ പേരിലാണ് ജപ്തി  സ്വീകരിച്ചതെന്ന് ഉടമകള്‍ ആരോപിക്കുന്നു. നിയമപരമായ നോട്ടീസ് നല്‍കാതെയാണ് നടപടി സ്വീകരിച്ചത്. ഉടമകള്‍ തന്നെ കോടതിയെ സമീപിച്ചതോടെ കട പൂട്ടിയിട്ടില്ലെന്ന് പഞ്ചായത്ത് കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നതിനാലാണ് വ്യാപാരി സംഘടന പ്രതിഷേധത്തിനു ഒരുങ്ങുന്നത്. ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുശ്രമം രാഷ്ട്രീയ നേതൃത്വം ഇടപെട്ടു തകര്‍ത്തതായും ആരോപിക്കുന്നു. ഇന്നു രാവിലെ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്നു നടക്കുന്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. ഹരിനാരായണന്‍, പിജി പുരുഷോത്തമന്‍ പിള്ള, വിജിമോളുടെ ഭര്‍ത്താവ് ജയറാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day