|    Dec 7 Wed, 2016 11:48 pm
FLASH NEWS

പാതയോരങ്ങളും പുഴയോരങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാവുന്നു

Published : 8th November 2016 | Posted By: SMR

പാലക്കാട്: പൊതുനിരത്തുകളില്‍ മാലിന്യനിക്ഷേപം രൂക്ഷമായതോടെ നാടും നഗരവും കുപ്പത്തൊട്ടിയായി മാറുന്നു. ഗ്രാമീണമേഖലയിലെ റോഡുകളിലും വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. ദേശീയ സംസ്ഥാന പാതകളുടെ വശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് ഇതിനു കാരണമാവുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും മുടി മാലിന്യവുമാണ് പ്രധാനമായും പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്. രാത്രികാലങ്ങളിലാണ് ഇതു പ്രധാനമായും നടക്കുന്നത്. വാഹനങ്ങളില്‍ വന്ന് പൊതുസ്ഥലങ്ങളില്‍ ചാക്കുകളിലാക്കിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. കൂണുപോലെ പൊന്തുന്ന കോഴിക്കടകളില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങളാണ് പൊതുനിരത്തുകളില്‍ ഏറെയും തള്ളുന്നത്. ഇതുമൂലം രാപകലന്യേ നഗരനിരത്തുകളില്‍ കന്നുകാലി നായശല്യവും വര്‍ധിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കുമുമ്പ്  ലക്കിടി റെയിവേ സ്‌റ്റേഷനുസമീപം കോഴിമാലിന്യം കുഴിച്ചു മൂടാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. ജെസിബി ഉപയോഗിച്ച് കുഴിമാന്തിയാണ് ഇവിടെ അഴുകി നാറിയ കോഴിമാലിന്യം കുഴിച്ചിടാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ ഇടപ്പെടലുകളെ തുടര്‍ന്ന് ജെസിബിയും വാഹങ്ങളും പിടികൂടി പോലീസില്‍ എല്പിച്ചു. പുഴകള്‍ക്കു സമീപത്തെ സ്ഥലത്താണ് മാലിന്യങ്ങള്‍ കുഴിച്ചിടാനായി ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇതിനുമുമ്പും പറളി പുഴയോരത്ത് കോഴിമാലിന്യങ്ങള്‍ കെണ്ടുവന്ന് കുഴിച്ചുമൂടിയതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പെരിങ്ങോട്ടുകുര്‍ശിയില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങളാണ് പറളിയില്‍ എത്തിച്ചു കുഴിച്ചിടുന്നത്്. നേരത്തെ പെരിങ്ങോട്ടുകുറുശ്ശിയിലെ പൊതു സ്ഥലത്ത് കോഴിമാലിന്യം കുഴിച്ചുമൂടാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ തുരത്തുകയായിരുന്നു. പിന്നീടാണ് പറളി, ലക്കിടി എന്നിവിടങ്ങളില്‍ കൊണ്ടുവന്ന് ഇത് കുഴിച്ചുമൂടാന്‍ ശ്രമമുണ്ടായത്. ഭാരതപ്പുഴയും ഒരു പ്രധാന മാലിന്യ നിക്ഷേപകേന്ദ്രമായി മാറുകയാണ്. പുഴയുടെ വിവിധ മേഖലകളില്‍ രാത്രികാലങ്ങളില്‍ കോഴിമാലിന്യങ്ങള്‍ കുഴിച്ചിടുന്നത് വ്യാപകമാണ്.ഇതുമൂലം പുഴയില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതും കുറുക്കനും പന്നിയും ഉള്‍പ്പെടെയുള്ളവ കോഴിമാലിന്യം തള്ളാനെത്തുന്നത് പതിവാണ്. കൂടാതെ പുഴയോരങ്ങളില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതും ആവര്‍ത്തിച്ചിരിക്കുകയാണ്.ഒറ്റപ്പാലം മായന്നൂര്‍, പറളി പാലത്തിന്റെ അപ്രോച്ച് റോഡിന് ഇരുവശവും കോഴിമാലിന്യം പ്ലാസ്റ്റിക് ബാഗുകളില്‍ കൊണ്ടുവന്ന് കുഴിച്ചിടുന്ന സംഭവങ്ങളും പതിവായിരിക്കുകയാണ്. കാടുവെട്ടുന്നതിനായി എത്തിയ തൊഴിലാളികളാണ് ഇതു കണ്ടെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day