|    Dec 9 Fri, 2016 3:06 pm
FLASH NEWS

പാതകങ്ങള്‍ വന്യജീവികളില്‍ കെട്ടിവയ്ക്കുന്നതിനെതിരേ ജാഗ്രത വേണം: പ്രകൃതി സംരക്ഷണ സമിതി

Published : 21st October 2016 | Posted By: SMR

കല്‍പ്പറ്റ: വനമേഖലകളില്‍ നടക്കുന്ന അരുംകൊലകള്‍ വന്യജീവികളില്‍ കെട്ടിവച്ച് കുറ്റവാളികള്‍ തലയൂരുന്നതിനെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തോല്‍പ്പെട്ടി അരണപ്പാറയില്‍ കോട്ടക്കല്‍ തോമസിന്റെ കൊലപാതകം വന്യമൃഗത്തിന്റെ ആക്രമണത്തിലുള്ള മരണമെന്നു വരുത്തിത്തീര്‍ക്കാന്‍ ഉണ്ടായ ശ്രമം ആദ്യത്തേതല്ല. കഴിഞ്ഞ വര്‍ഷം സമീപജില്ലയായ നീലഗിരിയില്‍ യുവാവിനെ കൊലചെയ്ത സംഘം മരണം കടുവയുടെ ആക്രണത്തിലാണെന്നു പ്രചാരണം നടത്തിയിരുന്നു. തമിഴ്‌നാട് പോലിസിന്റെ പഴുതടച്ച അന്വേഷണമാണ് സംഭവത്തിന്റെ ചുരുകള്‍ അഴിയുന്നതിന് സഹായകമായത്. തോല്‍പ്പെട്ടിയിലും പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് തോമസിന്റെ മരണം കൊലപാതകമാണെന്നു തെളിയുന്നതിനുതകിയത്. വനമേഖലയില്‍ ദൃക്‌സാക്ഷികളില്ലാതെ നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ ഉത്തരവാദിത്തം കാട്ടാനയടക്കം വന്യജീവികളില്‍ കെട്ടിയേല്‍പ്പിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. വന്യജീവി ആക്രമണം  എന്നു കേള്‍ക്കുന്ന മാത്രയില്‍ റോഡ് ഉപരോധിക്കാനും വനം-വന്യജീവിപാലകരെ ബന്ദികളാക്കുന്നതിനും മുന്നിട്ടിറങ്ങുന്നവര്‍ വീണ്ടുവിചാരത്തിനു തയ്യാറാവണം. അരണപ്പാറയില്‍ തോമസിന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവുന്നതിനു മുമ്പേ ചിലര്‍ കാട്ടാനയുടെ ആക്രമണമെന്നു വിധിയെഴുതി.  നാട്ടുകാരെ സംഘടിപ്പിച്ച് തോല്‍പ്പെട്ടിയില്‍ റോഡ് ഉപരോധിച്ചു. വനം-വന്യജീവി പാലകരടക്കം ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി തോമസിന്റെ കുടുംബത്തിനു സമാസ്വാസധനവും ആശ്രിത നിയമനവും പ്രഖ്യാപിപ്പിച്ചു. ഇതു ഗൗരവത്തോടെ കാണേണ്ടതാണ്. സ്വാഭാവിക വനങ്ങള്‍ വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും കാടുകളിലെ ടൂറിസം പദ്ധതികള്‍ക്കുമെതിരായ സമരപരമ്പരകളാണ് ഉണ്ടാവേണ്ടത്. കാടിനെ കാടായി നിലനിര്‍ത്തുകയും പരിപാലിക്കുകയുമാണ് നാട്ടിന്‍പുറങ്ങളെ വന്യജീവി ശല്യത്തില്‍നിന്നു രക്ഷിക്കുന്നതിനാവശ്യം. ഈ യാഥാര്‍ഥ്യം പ്രാദേശിക രാഷ്ട്രീയ-മത നേതൃത്വം തിരിച്ചറിയണം-സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍ ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍ ബാബു മൈലമ്പാടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day