|    Dec 8 Thu, 2016 9:30 pm
FLASH NEWS

പാഠപുസ്തകം പിന്‍വലിക്കാമെന്ന് വിസിയുടെ ഉറപ്പ്

Published : 4th November 2016 | Posted By: SMR

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പാഠപുസ്തകമായ കിതാബുല്‍ തൗഹീദ് പിന്‍വലിക്കാമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിസി കെ മുഹമ്മദ് ബഷീര്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. മതവിരുദ്ധവും മതേതര സമൂഹത്തില്‍ ഏറെ തെറ്റിധാരണ ഉണ്ടാക്കുന്നതുമായ പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഭാരവാഹികള്‍ വിസിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണു പാഠപുസ്തകം പിന്‍വലിക്കുന്ന കാര്യത്തില്‍ വിസി അന്തിമ തീരുമാനം അറിയിച്ചത്. എസ്‌കെഎസ്എസ്എഫ് ഭാരവാഹികളായ അബ്ദുറഹീം ചുഴലി, പ്രഫ. ടി അബ്ദുല്‍ മജീദ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day