|    Dec 9 Fri, 2016 7:02 pm
FLASH NEWS

പാടശേഖരങ്ങളിലെ കീടബാധ: കൃഷി വിജ്ഞാനകേന്ദ്രം ശാസ്ത്രജ്ഞര്‍ വയലുകളിലെത്തി

Published : 11th November 2016 | Posted By: SMR

പുലാമന്തോള്‍: വിളയൂര്‍ ഗ്രാമ പ്പഞ്ചായത്തിലെ കണ്ടേങ്കാവ്, അമരക്കുളം, മാങ്കുറ്റി, ഉള്ളാറ്റക്കുളം പാടശേഖരങ്ങളില്‍ വ്യാപകമായ കീടബാധയാണെന്ന പരാതിയെ തുടര്‍ന്ന് പട്ടാമ്പി കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. മഴക്കുറവ് രണ്ടാംവിള നെല്‍കൃഷിയെ സരമായി ബാധിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പട്ടാമ്പി ആര്‍എആര്‍എസിലെ കൃഷി വിദഗ്ധര്‍ പ്രഫ. കാര്‍ത്തികേയന്‍, അസോ . പ്രഫ. ഡോ. രാജി, കൃഷി അസി. സന്ധ്യ, കൃഷി ഓഫിസര്‍ വി പി സിന്ധു എന്നിവരാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്. കണ്ടേങ്കാവിലെ 30 ഏക്കര്‍ പാടശേഖരങ്ങളിലും കീടബാധയേറ്റതായി സംഘം കണ്ടെത്തി. ഓലകരിച്ചില്‍, തണ്ടുതുരപ്പന്‍, ഓലചുരുട്ടി രോഗങ്ങളാണ് കൂടുതലായും കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും തണ്ടുതുരപ്പനും ഓലകരിച്ചിലും കാരണം. കീടബാധയുടെ തോത് മനസ്സിലാക്കാതെയും കാര്‍ഷിക വിദഗ്ധരുടെ ഉപദേശം കേള്‍ക്കാതെയും കര്‍ഷകര്‍ സ്വയം മരുന്ന് പ്രയോഗിച്ചതും വിളകളെ ബാധിച്ചുവെന്ന് സംഘം പറഞ്ഞു. നെല്ലിനു രോഗം ബാധിച്ചാല്‍ കര്‍ഷകര്‍ സ്വയം ചികില്‍സ നടത്തുന്നത് അപകടകരമായതിനാല്‍ ബന്ധപ്പെട്ട കൃഷി ഓഫിസറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നു പ്രയോഗം നടത്തരുത്. പ്രതികൂല കാലാവസ്ഥയില്‍ നെ ല്‍കൃഷി എങ്ങനെ പരിചരിക്കാമെന്ന വിഷയത്തില്‍ ബോധവ ല്‍കരണ ക്ലാസ് നടത്തുമെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി, ഉദ്യോഗസ്ഥരായ സക്കീര്‍ ഹുസൈന്‍, ജീന, ഷാജിനി എന്നിവരും കര്‍ഷകരും സംഘത്തെ അനുഗമിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day