|    Dec 8 Thu, 2016 1:24 pm
FLASH NEWS

പാടം നികത്തല്‍ തടയാന്‍ കോടതി നിര്‍ദേശം

Published : 22nd November 2016 | Posted By: SMR

കൊച്ചി: തൃശൂര്‍ കുറ്റൂരിലെ ശോഭാ സിറ്റിക്ക് സമീപത്ത് പാടശേഖരം നികത്തുന്നത് തടയാന്‍ ജില്ലാ പോലിസ് മേധാവിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. വയലൂര്‍ റിയല്‍റ്റേഴ്‌സ് നടത്തുന്ന പാടംനികത്തല്‍ നടപടികള്‍ തടയാനും വില്ലേജ് ഓഫിസര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനുമാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും വയല്‍ നികത്തിയതിനെതിരേ സര്‍ക്കാറിനുവേണ്ടി വില്ലേജ് ഓഫിസര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ശോഭ സിറ്റിക്ക് സമീപം ഏക്കര്‍ കണക്കിന് പാടശേഖരം നികത്തിയത് കലക്ടറും മറ്റു റവന്യൂ ഉദ്യോഗസ്ഥരും തടഞ്ഞിരുന്നു. ഇതിനെതിരേ കാര്‍ഷികോല്‍പാദന കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയും തള്ളി. തുടര്‍ന്ന് വയലൂര്‍ റിയല്‍റ്റേഴ്‌സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day