|    Dec 3 Sat, 2016 11:10 pm
FLASH NEWS

പാചകവാതക വില വര്‍ധനവ്: സിപിഎം പ്രക്ഷോഭത്തിന്

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരേ സംസ്ഥാനത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വിലകുത്തനെ വര്‍ധിപ്പിച്ചത് ജനങ്ങളുടെ നട്ടെല്ലൊടിക്കും. രൂക്ഷമായ വിലക്കയറ്റത്തില്‍പ്പെട്ട് നട്ടംതിരിയുന്ന ജനവിഭാഗങ്ങള്‍ക്ക് കൂനിന്‍മേല്‍കുരുപോലെയായി പുതിയ വര്‍ധനവ്. സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ പോലും പാവപ്പെട്ട ജനതയ്ക്ക് നിഷേധിക്കുന്ന ക്രൂരമായ നടപടിയാണ് കേന്ദ്രം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.  സബ്‌സിഡിയേതര വിഭാഗത്തില്‍ 38.50 രൂപയും സബ്‌സിഡി വിഭാഗത്തില്‍ രണ്ടുരൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 5 മാസത്തിനിടെ 6 തവണ പാചകവാതകവില മോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിന്റെ സാമ്പതികസ്ഥിതി തകര്‍ക്കുന്നതാണ് ഈ നടപടികളെല്ലാമെന്നും സിപിഎം കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day