|    Dec 4 Sun, 2016 3:18 am
FLASH NEWS

പാചകത്തിനുള്ള മല്‍സ്യം സൂക്ഷിക്കുന്നത് ആക്രിക്കടയിലെ തുരുമ്പിച്ച ഫ്രിഡ്ജില്‍

Published : 8th November 2016 | Posted By: SMR

കുമ്പഴ: ഹോട്ടലിലെ പാചകത്തിനായുള്ള മല്‍സ്യം സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍.  കുമ്പഴ മല്‍സ്യ മാര്‍ക്കറ്റിന് സമീപമുള്ള ഹോട്ടലിലെ പാചകത്തിനായുള്ള മല്‍സ്യമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്നത്.  സമീപത്തെ ആക്രിവില്‍പന കേന്ദ്രത്തിന്റെ യാര്‍ഡിയിലുള്ള തുരുമ്പിച്ച റഫ്രിജറേറ്ററിലാണ് മല്‍സ്യം ഐസിട്ട്  സൂക്ഷിക്കുന്നത്. ഇവിടെ മൂന്നോളം റഫിജറേറ്ററിലാണ് ഇത്തരത്തില്‍ മല്‍സ്യം സൂക്ഷിക്കുന്നത്.  മല്‍സ്യം സൂക്ഷിക്കുന്ന ഭാഗത്ത്  തുരുമ്പെടുത്ത ഇരുമ്പ് ചട്ടമാത്രമാണ് ഉള്ളത്, ഇതില്‍ പ്ലാസ്റ്റിക് ഷീറ്റോ, തെര്‍മോകോളോ ഉപയോഗിക്കാതെയാണ് മീനുകള്‍ ഇടുന്നതും,  തകിടിലെ  തുരുമ്പ് മല്‍സ്യത്തില്‍ ഇറങ്ങി മാരക രോഗങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, കുടല്‍പുണ്ണ്, ലിവര്‍ സിറോയിസസ്, അമിത രക്ത സമ്മര്‍ദ്ദം, അതിസാരം, ചര്‍ദി മുതലായവയും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ ഭാഗങ്ങളില്‍ ഹോട്ടലുകളില്‍ പഴകിയ മല്‍സ്യങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതായി നഗരസഭ ആരോഗ്യ വിഭാഗത്തിന് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയിട്ടുള്ളവര്‍ വിവരം നല്‍കിയിട്ടും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരിശോധിക്കാ ന്‍ തയ്യാറായിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day