|    Dec 4 Sun, 2016 7:47 pm

പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു

Published : 27th October 2016 | Posted By: G.A.G

pak-high-commission-new

ന്യൂഡല്‍ഹി : ഇന്ത്യയുടെ നിര്‍ണായക പ്രതിരോധ രേഖകള്‍ കൈവശം വച്ചുവെന്നാരോപിച്ച് പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. മെഹമൂദ് അക്തര്‍ (35) ആണ് അറസ്റ്റിലായത്. ഡല്‍ഹി ചാണക്യപുരി പോലിസ് ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായാണ് റിപോര്‍ട്ടുകള്‍. ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളില്‍ നിന്ന് ഇന്ത്യയുടെ സൈനിക വിന്യാസം സംബന്ധിച്ച പ്രതിരോധ രേഖകളും മാപ്പുകളും കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ട്് ഹാജരാകാന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ ഗുരുതരമാക്കുവാന്‍ ഇടയാക്കുന്ന നടപടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 307 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day