|    Dec 7 Wed, 2016 4:03 pm
FLASH NEWS

പാക് സൈനിക മേധാവി പദവി ഒഴിയുന്നു

Published : 23rd November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫ് സ്ഥാനം ഒഴിയുന്നു. അതിന്റെ ഭാഗമായി സൈനിക കേന്ദ്രങ്ങളില്‍ പര്യടനം തുടങ്ങി. പ്രധാന സൈനികത്താവളമായ ലാഹോര്‍ സൈനിക കേന്ദ്രത്തിലേക്കായിരുന്നു റാഹീല്‍ ഷെരീഫിന്റെ പ്രഥമ വിടവാങ്ങല്‍ സന്ദര്‍ശനം.
ആഴ്ചകളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പട്ടാള അട്ടിമറി സാധ്യതകള്‍ക്കും വിരാമമിട്ടാണ് ജനറല്‍ ഷെരീഫ് വിടവാങ്ങല്‍ പരിപാടികള്‍ ആരംഭിച്ചത്. വിരമിക്കല്‍ തീരുമാനം നടപ്പാവുകയാണെങ്കില്‍ രണ്ടു പതിറ്റാണ്ടിനിടെ പാകിസ്താനിലെ സൈനിക മേധാവി പദവിയില്‍നിന്ന് യഥാസമയം വിരമിക്കുന്ന ആദ്യ മേധാവിയാവും റാഹീല്‍ ഷെരീഫ്.
കടുത്ത ഇന്ത്യാവിരുദ്ധനായ റാഹീല്‍ ഷെരീഫിന് ഭീകരതാ വിരുദ്ധ പോരാട്ടത്തില്‍ പാക് ജനതയുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിച്ചിരുന്നു. റാഹീല്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ നവാസ് ഷെരീഫ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാന്‍
പാകിസ്താനിലെ ഒരു വിഭാഗം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം, സായുധസംഘങ്ങള്‍ക്കെതിരേയെന്ന പേരില്‍ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണങ്ങളുടെ പേരില്‍ റാഹീല്‍ കടുത്ത വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day