|    Dec 10 Sat, 2016 12:22 pm

പാക് വിദേശകാര്യ ഉപദേഷ്ടാവ് ഇന്ത്യയിലേക്ക്

Published : 17th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യ സന്ദര്‍ശിക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് സര്‍താജ് എത്തുക. ഡിസംബര്‍ മൂന്നിന് അമൃതസറില്‍ നടക്കുന്ന ഏഷ്യ കോണ്‍ഫറന്‍സില്‍ പാകിസ്താനെ പ്രതിനിധീകരിച്ച് സര്‍താജ് അസീസ് പങ്കെടുക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം കുറയ്ക്കുന്നതിനുള്ള അവസരമാണ് വന്നിരിക്കുന്നതെന്ന് സര്‍താജ് അസീസ് മാധ്യമങ്ങളോടു പറഞ്ഞു.
ഇസ്‌ലാമാബാദില്‍ നടന്ന സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ച ഇന്ത്യയെപ്പോലെ പാകിസ്താന്‍ പ്രവര്‍ത്തിക്കില്ല. ഇന്ത്യയിലെ ഉച്ചകോടിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് താന്‍ പങ്കെടുക്കുമെന്നും അസീസ് പറഞ്ഞു.
സമ്മേളനത്തിനത്തെുന്ന സര്‍താജ് അസീസ് ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യം വ്യക്തമല്ല. ഉറി സൈനിക ആസഥാനത്തുണ്ടായ ആക്രമണത്തിനു ശേഷം ഇന്ത്യയിലെത്തുന്ന മുതിര്‍ന്ന പാക് ഉദ്യോഗസ്ഥരില്‍ ആദ്യ വ്യക്തിയാണ് സര്‍താജ്.
ഉറി ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും ആഴ്ചകളോളം ആരോപണ പ്രത്യാരോപണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
എന്നാല്‍, ഇതുവരെയും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കായി ഇരു രാജ്യങ്ങളും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സര്‍താജ് അസീസ് കൂട്ടിചേര്‍ത്തു. അടുത്തമാസം ആദ്യ വാരത്തില്‍ അമൃതസറിലാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം നടക്കുന്നത്. സമ്മേളനം അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പുവരുത്താനുള്ള നടപടികളാവും സമ്മേളനത്തില്‍ ചര്‍ച്ചയാവുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day