|    Dec 3 Sat, 2016 11:12 pm
FLASH NEWS

പാകിസ്താന് ജയം, പരമ്പര

Published : 26th October 2016 | Posted By: SMR

അബൂദബി: വെസ്റ്റ് ഇന്‍ഡീസി നെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം. 133 റണ്‍സിനാണ് പാകിസ്താന്‍ വിജയമാഘോഷിച്ച ത്. റണ്ടാമിന്നിങ്‌സില്‍ 456 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിനെതിരേ ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന് 322 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആറ് വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ യാസിര്‍ ഷായാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്.
വിന്‍ഡീസിനായി ജെര്‍മന്‍ ബ്ലാക്‌വുഡ് 95 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് 67 റണ്‍ സും നേടി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ  യൂനുസ് ഖാനാണ് (127)പാകിസ്താനെ മികച്ച സ്‌കോറിലെ ത്തിച്ചത്.യാസിര്‍ ഷായാണ് കളിയിലെ താരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day