|    Dec 3 Sat, 2016 3:49 am
FLASH NEWS

പാകിസ്താനില്‍ പോലിസ് ട്രെയ്‌നിങ് ക്യാംപില്‍ വെടിവയ്പ്; 60 പേര്‍ കൊല്ലപ്പെട്ടു

Published : 26th October 2016 | Posted By: SMR

ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താന്‍ ക്വറ്റ പോലിസ് ട്രെയ്‌നിങ് അക്കാദമിക്കു നേരെ നടന്ന വെടിവയ്പില്‍ 60 പേര്‍ മരിച്ചു. 106 പേര്‍ക്കു പരിക്കേറ്റു. പോലിസ് ട്രെയ്‌നികളും പാരാമിലിറ്ററി സേനയില്‍പ്പെട്ടവരുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മൂന്നുപേരടങ്ങുന്ന അക്രമികളില്‍ ഒരാളെ സുരക്ഷാസേന വധിച്ചു. രണ്ടുപേര്‍ അവരുടെ പക്കലുണ്ടായിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അക്രമമുണ്ടായത്. അക്രമസമയത്ത് 700 പേര്‍ അക്കാദമിയിലുണ്ടായിരുന്നു. അക്രമം നടന്ന ഉടനെ 200 പേരെ സുരക്ഷാസേന സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പോലിസ് ട്രെയ്‌നിങ് സെന്ററിലെ ഹോസ്റ്റലിനു നേരെയായിരുന്നു ആക്രമണം. അക്കാദമിയിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ട്രെയ്‌നികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉടനെ അക്കാദമിയുടെ ഹോസ്റ്റലിനു ചുറ്റും പോലിസിനെയും പാരാമിലിറ്ററി സേനയെയും വിന്യസിച്ചതായി ബലൂചിസ്താന്‍ പോലിസ് ചീഫ് അഹ്‌സന്‍ മെഹബൂബ് പറഞ്ഞു.
അതേസമയം, അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഖാഇദയുമായി ബന്ധമുള്ള ലശ്കറെ ജങ്‌വി വിഭാഗമാണ് അക്രമത്തിനു പിന്നിലെന്നു കരുതുന്നു. ക്വറ്റയില്‍നിന്നു 13 കിലോമീറ്റര്‍ അകലെയാണ് പോലിസ് അക്കാദമി സ്ഥിതിചെയ്യുന്നത്.
2006ലും 2008ലും അക്കാദമിക്കു നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ആഗസ്തില്‍ ക്വറ്റയിലെ സര്‍ക്കാര്‍ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day