|    Dec 3 Sat, 2016 9:09 pm
FLASH NEWS

പശുക്കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു

Published : 4th November 2016 | Posted By: SMR

പേരാമ്പ്ര: കിണറ്റില്‍ വീണ പശുക്കുട്ടിയെ കരകയറ്റാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സെത്തി കരക്കെത്തിച്ചു. പേരാമ്പ്ര ചെമ്പ്ര റോഡില്‍ ഒന്നാം മൈലില്‍ വയലാളിക്കര ബാലകൃഷ്ണന്റെ വീട്ടിലെ പശുക്കുട്ടിയാണ് ഇന്നലെ രാവിലെ 11 മണിയോടെ കിണറ്റില്‍ വീണത്. ഇതിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബാലകൃഷ്ണന്റെ അനുജന്‍ ജയപ്രകാശ് കയര്‍പൊട്ടി 45 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ മൂന്നാള്‍ താഴ്ചയില്‍ വെള്ളമുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുത്തി. പേരാമ്പ്ര അഗ്നിശമന കേന്ദ്രത്തിലെ ലീഡിങ് ഫയര്‍മാന്‍ സജി ചാക്കോയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ഇയാളെ കരക്കെത്തിച്ചത്. ഫയര്‍മാന്‍മാരായ കെ എം ഷിജു, എ സതീഷ്, എം എം റിതീഷ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day