|    Dec 8 Thu, 2016 9:33 pm
FLASH NEWS

പവരുമാനം കുറവ് 3167 ബസ്സുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കുന്നു

Published : 29th October 2016 | Posted By: SMR

ി പി ഷിയാസ്

തിരുവനന്തപുരം: പ്രതിദിന വരുമാനം 10,000 രൂപയില്‍ താഴെയുള്ള ബസ്സുകള്‍ നിരത്തുകളില്‍ നിന്നു പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസിയുടെ തീരുമാനം. സംസ്ഥാനത്തൊട്ടാകെ ലാഭകരല്ലാത്ത റൂട്ടിലോടുന്ന 3167 ബസ്സുകളാണ് ഇതോടനുബന്ധിച്ച് നിര്‍ത്തുന്നത്. കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എംഡി എം ജി രാജമാണിക്യത്തിന്റെ പുതിയ നിര്‍ദേശം.
എന്നാല്‍, വനമേഖല ഉള്‍പ്പെടെ മറ്റു സേവനങ്ങളില്ലാത്ത മേഖലകളില്‍ വരുമാനം നോക്കാതെ സര്‍വീസ് നടത്തും. നഷ്ടത്തിലോടുന്നവ പിന്‍വലിച്ച് പകരം പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങാനാണ് തീരുമാനം. അതേസമയം, നഷ്ടത്തിലോടുന്ന ബസ്സുകള്‍ പലതും നിലവിലെ റൂട്ടില്‍ തന്നെ സമയം മാറ്റി ഒരു മാസം കൂടി സര്‍വീസ് നടത്തിനോക്കാനും നിര്‍ദേശമുണ്ട്. എന്നിട്ടും രക്ഷയില്ലെങ്കില്‍ അവ പിന്‍വലിക്കും. ഒരു സര്‍വീസിന് 10,000 രൂപയെങ്കിലും വരുമാനം ലഭിച്ചാല്‍ മാത്രമേ ലാഭവും നഷ്ടവുമില്ലാത്ത രീതിയില്‍ മുന്നോട്ടുപോവാന്‍ കഴിയൂ.
അതേസമയം, ലാഭകരമല്ലാത്ത റൂട്ടുകളില്‍ നിന്ന് ബസ്സുകള്‍ പിന്‍വലിക്കുന്നത് ഗ്രാമീണമേഖലയില്‍ ഉള്ളവരെയാണ് ബാധിക്കുക. ഇത് സ്വകാര്യ ബസ്സുകള്‍ക്ക് നേട്ടവുമാകും.
ജീവനക്കാര്‍ അനധികൃതമായി ഹാജരാവാതിരിക്കുന്നതുമൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ജീവനക്കാരില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം 300 ബസ്സുകളാണ് മുടങ്ങിയത്. അനധികൃതമായി ഹാജരാവാതിരുന്ന 17 ജീവനക്കാരെ ഈ സാഹചര്യത്തില്‍ പുറത്താക്കി. രണ്ടും മൂന്നും വര്‍ഷങ്ങളായി ജോലിക്കെത്താത്തവരും ഇക്കൂട്ടത്തിലുണ്ട്.
കട്ടപ്പുറത്തുള്ള ബസ്സുകള്‍ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി രംഗത്തിറക്കാനുള്ള നീക്കവും കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. 1091 ബസ്സുകളാണ് നിലവില്‍ കട്ടപ്പുറത്തുള്ളത്. 159 കെയുആര്‍ടിസി ബസ്സുകളും കട്ടപ്പുറത്തുണ്ട്.
ദീര്‍ഘദൂര ബസ്സുകളില്‍ കണ്ടക്ടര്‍ക്കു പകരം കണ്ടക്ടര്‍ ലൈസന്‍സുള്ള രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കാനും കെഎസ്ആര്‍ടിസി തീരുമാനിച്ചു. സ്ഥിരം യാത്രികര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. തിരുവനന്തപുരത്തു സ്ത്രീയാത്രികര്‍ക്കായി പ്രത്യേക ബസ് സര്‍വീസുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day