|    Dec 8 Thu, 2016 5:27 pm
FLASH NEWS

പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, നിരോധിത ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു

Published : 28th October 2016 | Posted By: SMR

വടകര: വടകര നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡ് നഗരത്തിലെ വിവിധ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഫ്രൂട്ട്‌സ് എന്നിവ പിടിച്ചെടുത്തു. ശ്രീകൃഷ്ണ ഇന്റര്‍ നാഷനല്‍, മൂരാട് പാലത്തിന് സമീപത്തെ ഹോട്ടല്‍ പ്രവാസി, അറക്കിലൊന്തത്തിനടുത്തുള്ള ചായക്കട, പാലോളിപ്പാലത്തെ ചായക്കട, ഹോട്ടല്‍ ബ്ലൂ ഡയമണ്ട്, പുതിയ ബസ്സ്സ്റ്റാന്‍ഡിലെ സ്റ്റാ ള്‍ നമ്പര്‍ 9 ബങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. ലേബല്‍ ഇല്ലാത്ത സാധനങ്ങള്‍ വില്‍പന നടത്തിയതിന് പുതിയ സ്റ്റാന്‍ന്റിനുള്ളിലെ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.50 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഹോട്ടല്‍ ഗീത, ഹോട്ടല്‍ താര, ടി എസ് നമ്പര്‍ 14 കള്ള് ഷാപ്പ്, പാലോളിപാലത്തെ ബേക്കറി എന്നിവയ്ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി. സ്‌കൂള്‍ പരിസരങ്ങളില്‍ മായം കലര്‍ത്തിയ ഭക്ഷണ വസ്തുക്കള്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ജെഎന്‍എം ഹൈസ്‌കൂളിനടുത്തുള്ള കടകളിലും സ്‌ക്വാഡ് പരിശോധന നടത്തി. ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സിപ്പ്അപ്പ് എന്നിവ വില്‍പന നടത്തരുതെന്ന് ഇവിടങ്ങളിലെ കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അറത്തില്‍ ഒന്തത്തിലുള്ള ചായക്കട അടച്ചു പൂട്ടി നവീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഷജില്‍കുമാര്‍, ജെ എച്ച് ഐമാരായ ലത, ബിജു, സജീവന്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുമെന്ന് നഗരസഭ സെക്രട്ടറി അരുണ്‍ രംഗന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day