|    Dec 10 Sat, 2016 12:51 am
FLASH NEWS

പഴം പഴുത്തില്ല; ഉപഭോക്താവിന് 10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: പൂജ ആവശ്യങ്ങള്‍ക്കായി വാങ്ങിയ പഴക്കുലകള്‍ പഴുത്തില്ല. ഉപഭോക്താവിന് 10000 രൂപ നഷ്ടപരിഹരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു.  വെള്ളായണി ദേവീക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വീട്ടില്‍ പൂജനടത്തുന്നതിന് ഊക്കോട് ഗോവിന്ദവിലാസത്തില്‍ ജി സദാശിവന്‍ നായര്‍ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിനു സമീപമുള്ള എസ് എന്‍ വെജിറ്റബിള്‍സ് എന്ന കടയില്‍ നിന്നാണ് പഴക്കുലകള്‍ വാങ്ങിയത്. എട്ട രസകദളി, മൂന്ന് പാളയന്‍കോടന്‍, ഒരു പടത്തി പഴക്കുലകള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും 7700 രൂപ നല്‍കി കുലകള്‍ കൊണ്ടുപോകുകയും ചെയ്തു. ഉറയില്‍ നിന്നും ഇപ്പോള്‍ എടുത്തതാണെന്നും രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലപോലെ പഴുക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് സദാശിവന്‍ നായര്‍ക്ക് കുലകള്‍ വിറ്റത്. അടുത്തദിവസം രാവിലെ ആയിട്ടും കുലകള്‍ പഴുക്കാത്തതിനാല്‍ മണക്കാട് ചന്തയില്‍ നിന്നും പഴക്കുലകള്‍ വാങ്ങി പൂജയ്ക്ക് ഉപയോഗിക്കേണ്ടി വന്നു. ഉടനടി ഈ വിവരം കടക്കാരനെ അറിയിച്ചിട്ടും യാതൊരു പ്രതികണവും ഉണ്ടാകാത്തതിനാലാണ് ജില്ലാ ഉപഭോക്തൃസമിതി മുഖേന ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ കേസ് ഫയല്‍ ചെയ്തത്. പി സുധീര്‍ പ്രസിഡന്റും ലിജു ബി നായര്‍, ആര്‍ സതി എന്നിവര്‍ അംഗങ്ങളായുള്ള ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പരാതിക്കാരന് 10,000 രൂപ എസ് എന്‍ വെജിറ്റബിള്‍സ് നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരനുവേണ്ടി ജില്ലാ ഉപഭോക്തൃ സമിതി നിയമ വിഭാഗം കണ്‍വീനര്‍ അഡ്വ. വി ജ്യോതി കേസ് വാദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day