|    Dec 11 Sun, 2016 12:01 am

പള്ളുരുത്തി ഇഎസ്‌ഐ ആശുപത്രി സമീപത്തെ തണല്‍മരം വെട്ടിവീഴ്ത്തി

Published : 2nd December 2016 | Posted By: SMR

പള്ളുരുത്തി: പള്ളുരുത്തി ഇഎസ്‌ഐ ആശുപത്രി വളപ്പിലെ തണല്‍ മരം അനധികൃതമായി വെട്ടിവീഴ്ത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സമീപത്തുനിന്നിരുന്ന മറ്റു മരങ്ങളും വെട്ടിനീക്കാന്‍ നടത്തിയ ശ്രമം കെ ജെ മാക്‌സി എംഎല്‍എ ഇടപ്പെട്ട് തടഞ്ഞു. സുറിയാനി പള്ളിക്കു സമീപം പ്രധാന റോഡരുകില്‍ സ്ഥിതിചെയ്യുന്ന ഇഎസ്‌ഐ ഡിസ്പന്‍സറിയുടെ ചുറ്റുമതിലിനുള്ളില്‍ സ്ഥിതി ചെയ്ത തണല്‍മരത്തിനാണ് കത്തിവച്ചത്. പരസ്യമായ നിയമ ലംഘനത്തിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. നൂറു കണക്കിന് ദേശാടന പക്ഷികള്‍ ചേക്കേറുന്ന തണല്‍മരം വെട്ടി മുറിച്ച സംഭവത്തില്‍ പ്രകൃതി സ്‌നേഹികളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ആശുപത്രി അധികൃതരും സമീപത്തെ ചില പ്രമുഖരുമാണ് ഇതിനു പിന്നില്‍ ഇടപെട്ടിരിക്കുന്നത്. കൊച്ചി നഗരസഭയുടെ പിന്തുണയോടെയാണ് മരം മുറിച്ചുമാറ്റിയതെന്ന വിശദീകരണം പറയുന്നുണ്ടെങ്കിലും തണല്‍ മരങ്ങള്‍ നഗരസഭയുടെ അധികാര പരിധിയില്‍പെടുന്ന കാര്യമല്ല. ഫോറസ്റ്റ് അധികൃതര്‍ക്കോ റവന്യൂ അധികാരികള്‍ക്കോ സംഭവത്തെകുറിച്ച് അറിയില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. സര്‍ക്കാര്‍ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന  ഉദ്യോഗസ്ഥന്‍ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക