|    Dec 6 Tue, 2016 12:04 am
FLASH NEWS

പള്ളി കമ്മിറ്റിയിലെ തര്‍ക്കം;ഗുണ്ടാ ആക്രമണമെന്ന് പരാതി

Published : 8th November 2016 | Posted By: SMR

ചവറ:കൊട്ടുകാട് ജമാഅത്ത് കമ്മിറ്റി യോഗത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ നിസാമും (50), മകന്‍ മുഹമ്മദ് നായിഫും(19) ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊട്ടുകാട് മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ അംഗവും എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയുമാണ് നിസാം. ഇക്കഴിഞ്ഞ ഞായറാഴ്ച മൂന്നിനാണ് സംഭവം. ജമാഅത്ത് കമ്മിറ്റി യോഗത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയം പാനക്കാന്റയത്ത് സിറാജ്, മുഹമ്മദ് കുഞ്ഞ് മകന്‍ റിയാദ്, ആനക്കാന്റയ്യത്ത് നൗഷാദ്, തച്ചിരയ്യത്ത് അസ്ഹര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ ഷാഫി, പുലി മുനീര്‍ എന്ന മുനീര്‍, ഊട്ട് പുരയില്‍ നിസാര്‍, സഹോദരന്‍ സിദ്ധിഖ് എന്നിവര്‍ ചേര്‍ന്ന്് ആക്രമിച്ചെന്നാണ് പരാതി. ഇതില്‍ ഷാഫി പ്രമാദമായ അനൂപ് വധക്കേസിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതില്‍ ഒരാളൊഴികെ മറ്റുള്ള പ്രതികള്‍ ജമാഅത്ത് കമ്മിറ്റി അംഗങ്ങളോ ഭാരവാഹികളോ ആയിരുന്നില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് ചവറ പോലിസ്  നിരവധി പേര്‍ക്കെതിരേ കേസെടുത്തു. പരിക്കേറ്റവര്‍ കരുനാഗപ്പള്ളി സര്‍ക്കാര്‍ ഹോസ്പിറ്റലില്‍  ചികില്‍സയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day