|    Dec 6 Tue, 2016 11:35 am
FLASH NEWS

പള്ളിവാസല്‍ പഞ്ചായത്ത് ഭരണസമിതി അഴിമതിയില്‍ മുങ്ങിയെന്ന് പ്രതിപക്ഷം

Published : 15th November 2016 | Posted By: SMR

അടിമാലി: പള്ളിവാസല്‍ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയ്‌ക്കെതിരേ എല്‍ഡിഎഫ് നേതൃത്വത്തില്‍ 16ന് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.യുഡിഎഫ് നേതൃത്വം അഴിമതിയും കെടുകാര്യസ്ഥതയും മൂലം ജനങ്ങള്‍ക്ക് ബാധ്യതയായിരിക്കുകയാണ്.വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഫണ്ടില്‍ വലിയ തോതിലുള്ള അഴിമതിയാണ് നടത്തുന്നത്.ഒഡിഎഫ് പദ്ധതി പ്രകാരം നടപ്പാക്കിയ ശൗചാലയങ്ങളുടെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നത്.യുഡിഎഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ ഗ്രാമസഭാ ലിസ്റ്റുപോലും മറികടന്ന് ബന്ധുക്കളുടെ പേരിലാണ് ശൗചാലയങ്ങള്‍ അനുവദിച്ചത്.ആഢംബര വീടുകള്‍ ഉള്ളവര്‍ക്കും,നിലവില്‍ കക്കൂസ് ഉള്ളവര്‍ക്കും,സര്‍ക്കാര്‍ ജീവനക്കാര്‍, ടാറ്റാ കമ്പനിയിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക്  കോഴവാങ്ങി ശൗചാലയം നല്‍കി .തൊഴിലുറപ്പ് പദ്ധതിയില്‍ അസി.എന്‍ജിനീയറെ നിയമിക്കുന്നതിന് വന്‍തുകയാണ് യുഡിഎഫ് അംഗങ്ങള്‍ കോഴവാങ്ങിയത്.45ഓളം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ 82 ലക്ഷത്തോളം രൂപലാപ്‌സായി.ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 16ന് രാവിലെ 9മുതല്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും.സിപിഎം ഏരിയാ സെക്രട്ടറി ടി കെ ഷാജി ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day