|    Dec 4 Sun, 2016 3:41 pm

പള്ളിയിലെ മോഷണം ; പാസ്‌പോര്‍ട്ടും രേഖകളും മോഷ്ടാവ് തിരികെ കൊണ്ട് വച്ചു

Published : 1st November 2016 | Posted By: SMR

കരുനാഗപ്പള്ളി: പുത്തന്‍ തെരുവ് സലഫി മസ്ജിദില്‍ നിന്നും മോഷണം പോയ പാസ്‌പോര്‍ട്ടും രേഖകളും മോഷ്ടാവ് തിരികെ കൊണ്ട് വച്ചു. പാസ്‌പോര്‍ട്ട്, വിമാന ടിക്കറ്റ്, എടിഎം കാര്‍ഡ്, പാസ്ബുക്ക് തുടങ്ങിയവയാണ് മോഷ്ടാവിന്റെ ദയയില്‍ തിരികെ ലഭിച്ചത്.കഴിഞ്ഞ ദിവസം രാത്രി 8.30 ന് പുത്തന്‍ തെരുവ് ജുമാ മസ്ജിദില്‍ പള്ളിയുടെ കോണില്‍ പൊതിഞ്ഞ നിലയില്‍ ഒരു കവര്‍ നമസ്‌ക്കാരത്തിനായി  എത്തിയ എംഎ സലാം എന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടു.കവറിന്റെ പുറത്ത് മുജാഹിദ് പള്ളിയില്‍ നിന്നും മോഷ്ടിച്ചതാണെന്നും അവിടെ ഏല്‍പ്പിക്കണമെന്നും മോഷ്ടാവ് എഴുതിയിരുന്നു.  ടന്‍ തന്നെ പത്രക്കാരേയും പോലിസിനേയും വിവരം അറിയിക്കുകയും ജമാഅത്ത് അധികൃതരെ ഏല്‍പ്പിക്കുകയുമായിരുന്നു. ചന്ദനത്തോപ്പ്, ചാത്തിനാംകുളം ബംഗ്ലാവില്‍ ഹാഷിറയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഹാഷിറയുടെ ഭര്‍ത്താവായ അഷ്‌റഫിന്റെ പാസ്‌പോര്‍ട്ടും മറ്റുമാണ് ബാഗിലുണ്ടായിരുന്നത്. പത്താം തിയ്യതി സൗദിയിലേക്ക് പോകാന്‍ ഇരിക്കെയായിരുന്നു രേഖകള്‍ മോഷണം പോയത്. ഇവര്‍ പുത്തന്‍ തെരുവിലുള്ള ഒരു ബന്ധു വീട്ടിലേക്ക് വരുന്ന വഴിയില്‍ പള്ളിയില്‍ നമസ്‌ക്കാരത്തിനായി എത്തിയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്ത്രീകളുടെ നമസ്‌ക്കാര സ്ഥലത്ത് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ വിലപിടിപ്പുള്ള മൊബൈലുകളും ബാഗുകളും നഷ്ടപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day