|    Dec 11 Sun, 2016 7:40 am

പള്ളിക്ക് കട്ടിലവയ്ക്കാന്‍ കാരണവന്‍മാര്‍; മാതൃകയായി ഒരു നാട്

Published : 28th October 2016 | Posted By: SMR

നാദാപുരം: പുതുക്കിപ്പണിയുന്ന നമസ്‌കാരപ്പള്ളിക്ക് കട്ടിലവയ്ക്കാന്‍ നാട്ടുകാര്‍ തിരഞ്ഞെടുത്തത് നാട്ടിലെ  പ്രായമേറിയ രണ്ട് കാരണവന്മാരെ. കമ്മിറ്റിയുടെ തീരുമാനം കാരണവന്മാര്‍ക്കുള്ള അര്‍ഹമായ അംഗീകാരമായി. കുമ്മങ്കോട് മൊയിലോത്ത്കണ്ടി നമസ്‌കാരപ്പള്ളിയുടെ കട്ടിലവയ്ക്കല്‍ ചടങ്ങാണ് നാട്ടുകാരണവന്മാരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായത്. കുമ്മങ്കോട്ടെ ഏറ്റവും പ്രായം കൂടിയ പറമ്പന്‍കുളങ്ങര അന്ത്രു ഹാജി, പുത്തൂക്കണ്ടി അന്ത്രുഹാജി എന്നിവരായിരുന്നു മുഖ്യതിഥികള്‍. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ രണ്ടുപേരും ചേര്‍ന്ന് കട്ടില വെച്ചു.നാടിന്റെ ചരിത്രം അറിയാവുന്ന അപൂര്‍വം ആളുകളാണ് രണ്ടു പേരും. മൊയിലോത്ത് കണ്ടി നമസ്‌കാരപ്പള്ളി നിര്‍മിക്കുന്നതിന് മുമ്പുള്ള ചരിത്രവും നാടിന്റെ പഴയകാല അനുഭവങ്ങളും ഓര്‍മയിലുള്ളവരുടെ ഒത്തുചേരല്‍ പുതിയ അനുഭവമായി. കുമ്മങ്കോട് മഹല്ല് ഖാസി ഉവൈസ് മൗലവി പ്രാര്‍ഥന നടത്തി. (കമ്മിറ്റി സെക്രട്ടറി) വലിയപീടികയില്‍ പോക്കര്‍, (ഖജാന്‍ഞ്ചി) നരിക്കോളി നാസര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക