|    Dec 8 Thu, 2016 1:24 pm
FLASH NEWS

പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത്; എസ്‌സി ഫണ്ട് അംഗങ്ങളില്‍ ചിലര്‍ വീതിച്ചെടുത്തതായി പരാതി

Published : 9th November 2016 | Posted By: SMR

പഴകുളം: പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കപ്പെടേണ്ട തുക ഭരണ കക്ഷിയില്‍പ്പെട്ട ആറംഗങ്ങള്‍ വീതിച്ചെടുത്തതായി പരാതി. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. 23  വാര്‍ഡുകള്‍ക്കായി നല്‍ക്കേണ്ട വിഹിതമാണ് ആറംഗങ്ങള്‍ ഗ്രാമപ്പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലായി വീതിച്ചെടുത്തതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കൂടാതെ പഞ്ചായത്തിന്റെ തനതുഫണ്ട്, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് ഇവയും ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും ചെലവഴിക്കാതെ വീതിച്ചെടുത്തതായാണ് ഭുരിപക്ഷം അംഗങ്ങളും ആക്ഷേപം ഉയര്‍ത്തുന്നത്. ഇതിനിടയില്‍ ഇന്നലെ ലോക ബാങ്ക് ധനസഹായവും ഇത്തരത്തില്‍ വീതിച്ചെടുക്കുന്നതിന് പ്രസിഡന്റ് തീരുമാനം പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തുന്നത്. തുടര്‍ന്ന് പ്രസിഡന്റിനെ അംഗങ്ങളില്‍ ചിലര്‍ ചേര്‍ന്ന് ഉപരോധിച്ചു. ഇതിനെതിരേ രംഗത്തു വന്ന സിപിഎം അംഗം അഖില്‍ പ്രസിഡന്റിനെ ഉപരോധിച്ചവരെ കയ്യേറ്റം ചെയ്തു. ഇതോടെ പഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസ്, എസ്ഡിപിഐ, ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മിറ്റിയെടുക്കാത്ത തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day