|    Dec 9 Fri, 2016 9:22 am
FLASH NEWS

പല മേഖലകളിലും തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കുന്നില്ല: കെ പി രാജേന്ദ്രന്‍

Published : 21st November 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്ത് പല മേഖലകളിലെയും തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കുന്നില്ലെന്നും അത് നേടിയെടുത്തു നല്‍കാന്‍ സംഘടനകള്‍ കരുത്തുകാട്ടണമെന്നും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം പാലക്കാട് ടൗണ്‍ഹാള്‍ അനക്‌സില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല തൊഴിലാളികളും ഇന്നും നിസ്സഹായാവസ്ഥയിലാണ് ജോലി ചെയ്യുന്നത്. അവരുടെ അരക്ഷിതാവസ്ഥ മുതലെടുക്കുന്ന സമീപനത്തില്‍ നിന്നും തൊഴിലുടമകള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള അര്‍ഹമായ കൂലി തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ തയ്യാറാവണം. തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചുകൊണ്ടുള്ള നടപടികളെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കാനാവില്ല. യൂബര്‍, ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നാല്‍ മാത്രമെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാനാവു എന്ന്് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ജോസഫ് പറഞ്ഞു. 2004 അവസാനം പിരിഞ്ഞു പോയ മോട്ടോര്‍ വാഹനതൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day