|    Dec 9 Fri, 2016 11:18 am

പലായനത്തിന്റെ ദുരിതകഥകള്‍ പങ്കുവച്ച് രാജ്യാന്തര ചലച്ചിത്രമേള

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: സമകാലിക ലോകത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമായ പലായനവും കുടിയേറ്റവും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യപ്രമേയമാവുന്നു. വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പലതിലും ഒരിക്കലുമൊടുങ്ങാത്ത മനുഷ്യ പലായനവും കുടിയേറ്റവും ഇതിവൃത്തമാണ്. ഇതിനു പുറമേ നിലനില്‍പ്പിനും അതിജീവനത്തിനുമായി അന്യദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന മനുഷ്യന്റെ കേവലാവസ്ഥ പ്രമേയമാക്കുന്ന പ്രത്യേക പാക്കേജും ഇക്കുറി ചലച്ചിത്രമേളയിലുണ്ട്. പ്രമുഖ ഫെസ്റ്റിവല്‍ പ്രോഗ്രാമറും ചലച്ചിത്ര നിരൂപകനുമായ പൗലോ ബെര്‍ട്ടോലിന്‍ ക്യുറേറ്റ് ചെയ്ത എട്ട് ചിത്രങ്ങളാണ് മൈഗ്രേഷന്‍ പാക്കേജിലുള്ളത്.
താമിര്‍ എല്‍ സെയിദിന്റെ ഇന്‍ ദ ലാസ്റ്റ് ഡേയ്‌സ് ഓഫ് ദ സിറ്റി, ജിയന്‍ ഫ്രാന്‍കോ റോസിയുടെ ഫയര്‍ അറ്റ് സീ, കെ എം കമലിന്റെ ഐഡി, ജോനാസ് കാര്‍പിഗ് നാനോയുടെ ‘മെഡിറ്ററേനിയ, സാച്ച വൂള്‍ഫിന്റെ മെഴ്‌സീനെയര്‍, റാഫി പിറ്റ്‌സിന്റെ സോയ് നീറോ, മിഡി സെഡിന്റെ ദി റോഡ് ടു മണ്ഡാലേ, ക്യാരി ജോജി ഫുക്കുനാഗയുടെ സിന്‍ നെമ്പ്രേ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രങ്ങളാണ് മൈഗ്രേഷന്‍ വിഭാഗത്തില്‍ പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. കുടിയേറ്റക്കാരുടെ ദൈന്യതയും ദുരിതങ്ങളും അവര്‍ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളും ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. വിവിധ ദേശങ്ങളില്‍ വിവിധ രൂപങ്ങളില്‍ കുടിയേറാന്‍ വിധിക്കപ്പെട്ടവരോടുള്ള അനുഭാവം പ്രഖ്യാപിക്കല്‍കൂടിയാവും മൈഗ്രേഷന്‍ പാക്കേജ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day