|    Oct 28 Fri, 2016 6:15 am
FLASH NEWS

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ കെട്ടിട നിര്‍മാണം; വിജിലന്‍സ് പരിശോധനയ്ക്ക് ശുപാര്‍ശ

Published : 14th July 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ പരിസ്ഥിതി ദുര്‍ബല മേഖലകളിലെ ബഹുനില കെട്ടിടനിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് പരിശോധനയ്ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു. കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം ദേശീയ പാതയോരത്ത് നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ സാഹചര്യത്തിലാണ് നടപടി. ആദ്യഘട്ടത്തില്‍ ലക്കിടി, കല്‍പ്പറ്റ, മൂപ്പൈനാട് മേഖലകളിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്.
ആവശ്യമായ രേഖയില്ലാതെയും ഭൂമിയുടെ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയും ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
നിയമലംഘനവും അനധികൃത നിര്‍മാണവും ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോസ്ഥര്‍ക്കതിരേയും നടപടികളുണ്ടാവും. അനുമതിയില്ലാതെയും നിയമം ലംഘിച്ചും നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്കും വെള്ളം, വൈദ്യുതി കണക്ഷന്‍ എന്നിവ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയുണ്ടാവും.
പൊതുസ്ഥലങ്ങള്‍ കൈയേറിയും റോഡുകളില്‍ നിന്നു നിയമാനുസൃതമുള്ള അകലം പാലിക്കാതെയും പരിസരവാസികള്‍ക്ക് ഭീഷണിയാവുന്നതുമായ കെട്ടിടനിര്‍മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ദുരന്തനിവാരണ സമിതിയെ അറിയിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും ചെങ്കുത്തായ സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.
തഹസില്‍ദാര്‍മാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, എല്‍എസ്ജിഡി എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അപകട ഭീഷണിയുയര്‍ത്തുന്ന കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളിലുണ്ടോയെന്നു പരിശോധിച്ച് ഒരാഴ്ചയ്ക്കകം ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കണം. റോഡിന്റെ വശങ്ങളിലും പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അപടകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാല അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡാമുകള്‍ തുറക്കുന്ന സമയങ്ങളില്‍ മീന്‍പിടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരും. 48 മണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്യുന്ന സന്ദര്‍ങ്ങളില്‍ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം. മഴയുടെ തോത് കുറയുന്നതുവരെ ചെരിഞ്ഞ ഭൂപ്രദേശങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ക്കോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മണ്ണെടുക്കുന്നതു നിര്‍ത്തിവയ്ക്കാനും യോഗം നിര്‍ദേശിച്ചു. എഡിഎം കെ എം രാജു, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എം കെ രാജന്‍, റവന്യൂ, പൊതുമരാമത്ത്, പോലിസ്, ഫയര്‍ഫോഴ്‌സ്, വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day