|    Dec 8 Thu, 2016 11:29 am

പരിയാരം വിദ്യാഭ്യാസ വായ്പ: ബാങ്കിന് വ്യാജ സന്ദേശം

Published : 31st October 2016 | Posted By: SMR

കണ്ണൂര്‍: വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് എസ്ബിടി ബാങ്ക് അധികൃതര്‍ക്ക് പരിയാരം സഹകരണ മെഡിക്കല്‍ കോളജ് എംഡിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം. പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ബാങ്ക് വായ്പത്തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലൂടെ നല്‍കണമെന്നാണു അറിയിപ്പ്. എസ്ബിടി വടകര ശാഖയില്‍ അക്കൗണ്ടുള്ള ബിനോയി എന്നയാളുടെ പേരിലാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ എംഡി താനാണെന്നും വിദ്യാര്‍ഥികളുടെ ബാങ്ക് വായ്പകള്‍ തന്റെ അക്കൗണ്ടിലൂടെ മാത്രം നല്‍കണമെന്നും ഇ-മെയിലില്‍ പറയുന്നു. എന്നാല്‍, ബാങ്ക് അധികൃതര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് എംഡി കെ രവിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. പ്രതിസ്ഥാനത്തുള്ള വ്യക്തിക്കെതിരേ അന്വേഷണം തുടങ്ങിയതായും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും എസ്‌ഐ മനോജ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day