|    Dec 6 Tue, 2016 6:16 am
FLASH NEWS

പരിമിത ബാധ്യത

Published : 21st October 2016 | Posted By: SMR

ബ്രിട്ടനില്‍ വ്യാവസായിക വിപ്ലവം നടന്നതിന്റെ തുടര്‍ച്ചയെന്ന നിലയ്ക്കാണ് പരിമിത ബാധ്യതയുള്ള ജോയിന്റ് സ്‌റ്റോക്ക് കമ്പനികള്‍ രൂപീകരിക്കപ്പെട്ടത്. ഒരു കമ്പനിയുടെ ഓഹരികള്‍ കമ്പോളത്തില്‍ നിന്നു വാങ്ങുകയും തന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ക്കു മാത്രം ഓഹരിയുടമ ബാധ്യസ്ഥനായിരിക്കുകയും ചെയ്യുക എന്നതാണ് ലിമിറ്റഡ് ലയബിലിറ്റിയുടെ അര്‍ഥം. ഇന്നു ലോകത്തുള്ള മിക്ക വ്യവസായ-വാണിജ്യ സംരംഭങ്ങളും ജോയിന്റ് സ്‌റ്റോക്ക് കമ്പനികള്‍ എന്ന നിലയ്ക്കാണു പ്രവര്‍ത്തിക്കുന്നത്. സംരംഭത്തിന്റെ ലാഭനഷ്ടക്കണക്ക് നോക്കി ഓഹരികള്‍ മുഖവിലയില്‍ കൂടുതലോ കുറവോ കൊടുത്തു വാങ്ങാവുന്ന വ്യവസ്ഥയുമുണ്ടായി. അതാണ് ഓഹരിക്കമ്പോളം.
എന്നാല്‍, ക്ലിപ്തപ്പെടുത്തിയ ബാധ്യത എന്നത് പലപ്പോഴും കമ്പനികള്‍ നിയന്ത്രിക്കുന്നവര്‍ക്ക് എന്തും ചെയ്യാവുന്ന അവസ്ഥയുണ്ടാക്കുന്നുവെന്ന പരാതി നേരത്തേ തന്നെയുണ്ട്. കമ്പനി വലിയ ലാഭമെടുക്കുമ്പോള്‍ ഓഹരിയുടമകള്‍ക്ക് അതിന്റെ ലാഭം കിട്ടും; നഷ്ടമാണെങ്കിലോ, തന്റെ ഓഹരിക്കു മാത്രമേ അവര്‍ക്ക് ഉത്തരവാദിത്തമുള്ളൂ. വലിയ നഷ്ടം വരുത്തുന്ന കമ്പനിയുടമകളുടെ മറ്റു സ്വത്തുക്കളൊന്നും തന്നെ പിടിച്ചെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. അതിനാല്‍ ജോയിന്റ് സ്‌റ്റോക്ക് കമ്പനികളെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നടപടികളെടുക്കാനും പുതിയ നിയമങ്ങള്‍ വേണമെന്ന ചര്‍ച്ച ഇപ്പോള്‍ ശക്തമാവുകയാണ്. പരിമിത ബാധ്യത തന്നെ അധാര്‍മികമാണെന്ന വാദവും ഇടയ്ക്ക് ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ, എന്തായിരിക്കണം നിയമങ്ങള്‍ എന്നതിലാണ് വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day