|    Dec 6 Tue, 2016 6:17 am
FLASH NEWS

പരാതി അറിയിക്കാന്‍ നമ്പര്‍ നല്‍കി; തേജസ്വി യാദവിന് ലഭിച്ചത് 44,000 വിവാഹാഭ്യര്‍ഥനകള്‍

Published : 22nd October 2016 | Posted By: SMR

പട്‌ന: ബിഹാറിലെ ഗതാഗതസംവിധാനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമായി മോശം റോഡുകളെക്കുറിച്ച് പരാതി ബോധിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് വാട്‌സ്ആപ്പ് നമ്പര്‍ നല്‍കിയ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ലഭിച്ചത് 44,000 വിവാഹാഭ്യര്‍ഥനകള്‍. പ്രയ, അനുപമ, കാഞ്ചന്‍, ദേവിക തുടങ്ങിയ 44,000 പേരാണ് പൊതുക്ഷേമമന്ത്രികൂടിയായ യാദവിന് സന്ദേശമയച്ചത്. ആകെ ലഭിച്ച 47,000 സന്ദേശങ്ങളില്‍ 3,000 എണ്ണത്തില്‍ മാത്രമാണ് റോഡുകളുടെ ദയനീയ സ്ഥിതി പരാമര്‍ശിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
തങ്ങളുടെ അഴകളവുകള്‍, നിറം, ഉയരം തുടങ്ങി നൃത്തത്തിലും പാട്ടിലും മറ്റു രംഗങ്ങളിലുമുള്ള തങ്ങളുടെ കഴിവുകളെക്കുറിച്ചും വളരെ വിശദമായി തന്നെ ഓരോ അഭ്യര്‍ഥനകളിലും പറയുന്നതായി പരാതികള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തേജസ്വി യാദവ് ലാലുപ്രസാദ് യാദവിന്റെയും റബ്‌റീദേവിയുടെയും പുത്രനാണ്. ക്രിക്കറ്റ് താരമായിരുന്ന തേജസ്വി പിന്നീടാണ് രാഷ്ട്രീയത്തിലെത്തിയത്. തേജസ്വി യാദവിന്റെ സ്വകാര്യ നമ്പറാണെന്ന് തെറ്റിദ്ധരിച്ചാണ് ഭൂരിഭാഗം പേരും സന്ദേശങ്ങള്‍ അയച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, താനിപ്പോഴും അവിവാഹിതനായിരിക്കുന്നതില്‍ ദൈവത്തിനോട് നന്ദിയുണ്ടെന്ന് തേജസ്വി പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day