|    Dec 8 Thu, 2016 7:51 pm

പരാതിപ്പെട്ടി പദ്ധതി വീണ്ടും നടപ്പാക്കണമെന്ന ആവശ്യം ശക്തം

Published : 7th November 2016 | Posted By: SMR

താമരശ്ശേരി: പരാതിപ്പെട്ടി പദ്ധതി സ്‌കൂളുകളില്‍ വീണ്ടും നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുന്നു. 2013-14 വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിയിരുന്ന കുട്ടിപ്പരാതിപ്പെട്ടി പദ്ധതി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും അധികൃതരുടെ അവഗണന മൂലം പാളുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും ആക്രമണങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് 2013-14 അധ്യയന വര്‍ഷാരംഭത്തില്‍ സംസ്ഥാനത്തെ എല്‍പി സ്‌കൂള്‍ ഒഴികെയുള്ള സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുകയും ചെയ്തു.
അധ്യാപകര്‍ അടിക്കുകയോ വഴക്കു പറയുകയോ ചെയ്താല്‍ വരെ വിദ്യാര്‍ഥികള്‍ക്ക് ഈ പെട്ടിയില്‍ പരാതി എഴുതിയിടാം. കുട്ടികളുടെ പരാതികള്‍ പോലീസിനെ അറിയിക്കാനാണ് പദ്ധതി ലക്ഷ്യം വെച്ചിരുന്നത്. ഈ പദ്ധതി പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന രക്ഷിതാക്കളും കരുതിയിരുന്നു. രക്ഷിതാക്കളോടും അധ്യാപകരോടും പറയാന്‍ കഴിയാത്ത പരാതികള്‍ പെട്ടിയില്‍ എഴുതിയിടാം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍, ചില അധ്യാപകര്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്നത് വര്‍ധിച്ച സാഹചര്യത്തിലായിരുന്നു ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. പരാതികളില്‍ ഒരാഴ്ചക്കുളളില്‍ നടപെടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. പ്രധാനാധ്യാപകര്‍, വാര്‍ഡ് അംഗം, പിടിഎ അംഗം, എന്നിവരുടെ സാന്നിധ്യത്തില്‍ ഓരോ ആഴ്ചയിലും അവസാന ദിവസം പരാതിപ്പെട്ടി തുറക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day