|    Dec 6 Tue, 2016 5:39 pm
FLASH NEWS
Home   >  Sports  >  Cricket  >  

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ റാഞ്ചിയില്‍

Published : 25th October 2016 | Posted By: SMR

റാഞ്ചി: ഇന്ത്യയും ന്യൂസിലന്‍ ഡും തമ്മിലുള്ള നാലാം ഏകദിന മല്‍സരം നാളെ റാഞ്ചിയില്‍. മൂന്നാം മല്‍സരത്തില്‍ ഏഴു വിക്കറ്റിന് വിജയിച്ച ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു മുന്നിലാണ്. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ സ്വന്തം തട്ടകമായ റാഞ്ചിയില്‍ നടക്കുന്ന മല്‍സരം ഇരു ടീമുകള്‍ ക്കും നിര്‍ണായകമാണ്. ജയത്തോടെ പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ നാലാം മല്‍സരത്തില്‍ വിജയത്തോടെ തിരിച്ചുവരാന്‍ കച്ചകെട്ടിയാവും കിവീസ് ഇറങ്ങുക.
വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് മൂന്നാം മല്‍സരത്തില്‍ കളം നിറഞ്ഞാടിയ  ധോണിയി ലും വിരാട് കോഹ്‌ലിയിലും പ്രതീക്ഷയര്‍പ്പിച്ചാവും ഇന്ത്യ നാ ലാം മല്‍സരത്തിനിറങ്ങുക. മൂ ന്നാം മല്‍സരത്തില്‍ മൂന്നു സിക്‌സറുകളടക്കം 80 റണ്‍സ് വാരിക്കൂട്ടിയ ധോണി സിക്‌സറുകളുടെ എണ്ണത്തില്‍ പുതിയ റെക്കോഡും സ്വന്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യക്കാരനെന്ന ബഹുമതി സചിന്‍ ടെണ്ടുല്‍ക്കറെ പിന്തള്ളി ധോണി സ്വന്തമാക്കി. 196 സിക്‌സറുകളാണ് ധോണി അടിച്ചുകൂട്ടിയത്. ഇതോടൊപ്പം 9000 റ ണ്‍സ് ക്ലബിലും ധോണി ഇടം പിടിച്ചു. 244 മല്‍സരങ്ങളില്‍ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്.
നാലാം ഏകദിനത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി മൂന്നാമനായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ധോണിയുടെ പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. തന്നിലെ മികച്ച ഫിനിഷര്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെ ന്നും അവസാന നിമിഷങ്ങളില്‍ സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറാന്‍ സാധിക്കാതെ വരുന്നുണ്ടെന്നും മല്‍സരശേഷം ധോണി പറഞ്ഞു. മൂന്നാമനായി ഇറങ്ങുമ്പോള്‍ കൂടുതല്‍ അക്രമിച്ച് കളിക്കാന്‍  സാധിച്ചതായും ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ കൂട്ടിച്ചേര്‍ത്തു. ധോണിയുടെ നാട്ടില്‍ നടക്കുന്ന മല്‍സരമായതിനാല്‍ത്തന്നെ ഇന്ത്യക്ക് വിജയപ്രതീക്ഷ കൂടുതലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day