|    Dec 9 Fri, 2016 6:57 pm
FLASH NEWS

പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും

Published : 15th November 2016 | Posted By: SMR

പരപ്പനങ്ങാടി: മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പരപ്പനങ്ങാടി സബ് സ്‌റ്റേഷന് മോചനം.നിയമകുരുക്കില്‍പ്പെട്ട് നീണ്ടു പോയ സബ് സ്‌റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ജനുവരിയില്‍ കമ്മീഷന്‍ ചെയ്യുമെന്ന് കരിങ്കല്ലത്താണിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എ പി കെ അബ്ദുറബ്ബ് അറിയിച്ചു.14 വര്‍ഷത്തോളം വിവിധ കോടതികളില്‍ നിയമക്കുരുക്കില്‍പ്പെട്ട് നിര്‍മാണം നീണ്ടു പോവുകയായിരുന്നു. 19.2 കോടി രൂപയാണ് നിര്‍മാണ ചിലവ്  17.43 കോടി രൂപ ചിലവഴിച്ചു 12.5 മെഗാവാട്ട് ട്രാന്‍സ്‌ഫോമര്‍കളുള്ള ഇവിടെ നിന്ന് ആറു ഫീഡറിലേക്ക് (തലപ്പാറ, വള്ളിക്കുന്ന്, പരപ്പനങ്ങാടി, പരിയാപുരം ‘ താനൂര്‍ മൂന്നിയൂര്‍ ഭാഗങ്ങള്‍ ) വൈദ്യുതി നല്‍കും. 2.75 കോടി രൂപ ഇതിനോടകം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 170 പേര്‍ക്ക് നല്‍കി. 7000 കണ്‍സ്യൂമറുകള്‍ക്ക് ഇതിന്റെ സേവനം ലഭിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേ ര്‍ ത്തു.വാര്‍ത്ത സമ്മേളനത്തില്‍ ചീഫ് എന്‍ജീനിയര്‍ ജീയിസ് ഡേവിഡ്, ഉദ്യോഗസ്ഥന്‍മാരായ പി രാജു, സുനില്‍ ജോസഫ്, ബഷീര്‍, മുഹമ്മദ് സാദിഖ്, അബ്ദുല്‍ സമദ് എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day