|    Dec 6 Tue, 2016 8:22 am
FLASH NEWS

പരപ്പനങ്ങാടി മേല്‍പ്പാലം; ചുങ്കപ്പിരിവ് നിര്‍ത്തലാക്കാത്തത് വിവാദമാവുന്നു

Published : 26th October 2016 | Posted By: SMR

പരപ്പനങ്ങാടി: വിവാദമായ പരപ്പനങ്ങാടി മേല്‍പ്പാല ചുങ്കപിരിവ് ഇടത് മുന്നണി ഭരണത്തിലേറിയിട്ടും നിര്‍ത്തലാക്കാത്തത് വിവാദമാവുന്നു. കേരളത്തില്‍ തന്നെ ഏറ്റവും ഉയരം കൂടിയ പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലം കഴിഞ്ഞ ഭരണത്തിലാണ് തുറന്ന് കൊടുത്തത് തുടക്കത്തില്‍ തന്നെ ചുങ്കം പിരിക്കാനുള്ള നീക്കം എസ്ഡിപിഐ തടഞ്ഞിരുന്നു. പിന്നീട് ഇടതു സംഘടനകളും വ്യാപാര ‘വ്യവസായ സംഘടനകളടക്കമുള്ളവര്‍ രംഗത്തെത്തി. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കൂട്ടായ വേദി രൂപീകരിച്ചു. പോലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍  അടിച്ചമര്‍ത്താന്‍ നോക്കിയെങ്കിലും ജനകീയ സമരം രണ്ട് വര്‍ഷത്തോളം നീണ്ടു.  ഒടുവില്‍ പരപ്പനങ്ങാടിയിലെ ജനങ്ങള്‍ക്ക് ചുങ്കം നല്‍കേണ്ടന്ന തീരുമാനത്തിലാണ് സമരം നിര്‍ത്തിയത്. അന്ന് സിപിഎം തങ്ങള്‍ ഭരണത്തിലെത്തിയാല്‍ പൂര്‍ണമായി ചുങ്കം ഒഴിവാക്കുമെന്ന് സമരത്തില്‍ നിരന്തരം പ്രഖ്യാപിക്കാറുണ്ടായിരുന്നു. നിരവധി ലാത്തി ചാര്‍ജും ‘കേസുകളില്‍ ജയിലും ഇവിടുത്തുകാര്‍ക്ക് ചുങ്ക സമരം കാരണം രാഷ്ട്രീയ വ്യത്യാസമില്ലാതെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും നിരവധി കേസുകളാണ് ഇതിന്റ പേരില്‍ നടക്കുന്നത്. ഇടതു മുന്നണി അധികാരത്തിലെത്തിയിട്ടും ടോള്‍ പരപ്പനങ്ങാടിയില്‍ നിറുത്തലാക്കാത്തത് സിപിഎം, സിപിഐ കക്ഷികളുടെ പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ രംഗത്ത് വരുന്നുണ്ട്. വകുപ്പ് മന്ത്രി സുധാകരന് പാര്‍ട്ടി ഘടകങ്ങള്‍ പരാതി നല്‍കിയിട്ടും ഇതുവരെ പ്രശ്‌ന പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. പൂര്‍ണമായി ചുങ്കപ്പിരിവ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമരത്തോടപ്പം നിന്ന ഭരണകക്ഷികള്‍ വാഗ്ദാനം നടപ്പാക്കണമെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വീണ്ടും ടോള്‍വിരുദ്ധ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചു. സിദ്ദീഖ് കെ, അഷ്‌റഫ് ചിറമംഗലം, ഫൈസല്‍ ചെട്ടിപ്പടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day