|    Dec 7 Wed, 2016 11:45 pm
FLASH NEWS

പയ്യോളിയില്‍ ലഹരി മാഫിയ സജീവമാവുന്നു

Published : 29th November 2016 | Posted By: SMR

പയ്യോളി: ശക്തമായ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് പിന്‍മാറിയ ലഹരി മാഫിയ പയ്യോളി ടൗണില്‍ വീണ്ടും സജീവമാവുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ഇപ്പോള്‍ വില്‍പന സജീവമായിട്ടുള്ളത്. കഴിഞ്ഞ ആഴ്ച്ച പയ്യോളി, തിക്കോടി എന്നിവിടങ്ങളില്‍ നിന്നായി കഞ്ചാവ് വില്‍പന—ക്കിടെ രണ്ടുപേരെ പോലിസ് പിടികൂടിയിരുന്നു. പയ്യോളിയില്‍ രാത്രികാലങ്ങളില്‍ വിദ്യാര്‍ഥികള്‍ ബൈക്കുകളില്‍ സംഘമായാണ് കഞ്ചാവ് തേടിയെത്തുന്നതെന്നും സൂചനയുണ്ട്. സമപ്രായക്കാരാണ് ഇവരില്‍ ഇടനിലക്കാരായി പ്രവര്‍ത്തുക്കുന്നത്. ഇത് രക്ഷിതാക്കളില്‍ ആശങ്ക ഉയര്‍ത്തുന്നു. ലഹരി ഉപയോഗം മൂലം മാനസികനില തെറ്റിയ യൂവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പയ്യോളി പോലിസിന്റെ സഹകരണത്തേടെ പൂല്‍കൊടിക്കൂട്ടം ഉള്‍പെടെയുള്ള സാംസ്‌കാരിക സംഘടനകള്‍ സജീവമായി ലഹരിക്കെതിരേ ബോധവല്‍ക്കരണപരിപാടികള്‍ നടത്തിയിരുന്നങ്കിലും ഇപ്പോള്‍ ഒരു ചലനവുമില്ലാത്ത സ്ഥിതിയിലാണ്. ഇത് ലഹരി വില്‍പന സംഘങ്ങളുടെ തിരിച്ചുവരവിന് ഒരു പരിധിവരെ കാരണമാവുന്നു എന്നാണ് വിലയിരുത്തല്‍. കഞ്ചാവിന്റെ ഉറവിടം കണ്ടത്താന്‍ കഴിയാത്തതാണ് പോലിസിനെ കുഴക്കുന്നത്. ചെറിയ അളവിലുള്ള കഞ്ചാവുമായി പിടിക്കപ്പെടുന്നവര്‍ അധികവും നിയമത്തിന്റെ അനുകൂല്യത്തില്‍ രക്ഷപ്പെടുന്നു എന്നതാണ് വസ്തുത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day