|    Dec 4 Sun, 2016 11:39 am

പയ്യന്നൂര്‍ സംഭവം: മന്ത്രി ശൈലജ റിപോര്‍ട്ട് തേടി

Published : 29th November 2016 | Posted By: SMR

കണ്ണൂര്‍: പയ്യന്നൂരില്‍ മകള്‍ അമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം സമൂഹികനീതി വകുപ്പ് ഗൗരവമായി കാണുന്നതായും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു. അന്വേഷണം നടത്തി റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ സാമൂഹികക്ഷേമ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.  ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനുള്ള എല്ലാ ഇടപെടലുകളും സാമൂഹികനീതി വകുപ്പ് നടത്തും പ്രായമായവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ട്. ധാര്‍മികമായി ഈ ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുക്കുകയാണ് ഏവരും വേണ്ടത്. എന്നാല്‍, പരസ്പര സ്‌നേഹവും പരിഗണനയുമെല്ലാം അപ്രത്യക്ഷമാവുകയും സ്വാര്‍ഥതാല്‍പര്യങ്ങള്‍ മുന്‍ഗണനയിലേക്ക് വരികയും ചെയ്യുന്നു. 2007ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെ മുതിര്‍ന്ന പൗരന്‍മാരുടെയും രക്ഷിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കുന്നുണ്ട്. മക്കളുടെയും പിന്തുടര്‍ച്ചാവകാശികളുടെയും നിയമപരമായ ഉത്തരവാദിത്തമാണ് സംരക്ഷണം ഉറപ്പാക്കലെന്ന് നിയമത്തില്‍ പറയുന്നു. 60 വയസ്സിന് മുകളിലുള്ള രക്ഷിതാക്കളെ പീഡിപ്പിക്കുന്നത് തടവും പിഴയും കിട്ടാന്‍ സാധ്യതയുള്ള ക്രിമിനല്‍ കുറ്റമാണ്. വൃദ്ധമന്ദിരത്തിലും മറ്റും സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനടക്കം വിധേയരാവുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day