|    Dec 4 Sun, 2016 7:23 am
FLASH NEWS

പയ്യന്നൂര്‍ സംഭവം: ഉചിതമായ നടപടി സ്വീകരിക്കും- കെ കെ ഷൈലജ

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: പയ്യന്നൂരില്‍ മകള്‍ അമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം സമൂഹിക നീതി വകുപ്പ് ഗൗരവമായി കാണുന്നുവെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സാമൂഹിക ക്ഷേമ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കെ കെ ശൈലജ അറിയിച്ചു.
സംഭവത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള എല്ലാ ഇടപെടലുകളും സാമൂഹികനീതി വകുപ്പ് നടത്തും. പ്രായം ചെന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ട്.  60 വയസിന് മുകളിലുള്ള രക്ഷിതാക്കളെ ശാരിരികവും മാനസീകമായും പീഡിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. വ്യദ്ധമന്ദിരത്തിലും മറ്റും വൃദ്ധരായ സ്ത്രീകള്‍ ലൈംഗീകതിക്രമത്തിനടക്കം വിധേയരാവുന്നു എന്ന പരാതിയുണ്ട്. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതി മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day