|    Dec 7 Wed, 2016 3:59 pm
FLASH NEWS

പയ്യന്നൂരില്‍നിന്നു കാണാതായ യുവതി ആത്മഹത്യ ചെയ്തതാണെന്ന് പോലിസ്

Published : 16th November 2016 | Posted By: SMR

പയ്യന്നൂര്‍: ഒരുമാസം മുമ്പ് പയ്യന്നൂരില്‍നിന്നു കാണാതായ യുവതി ആത്മഹത്യ ചെയ്തതാണെന്ന് പോലിസ്. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ഭര്‍തൃഗൃഹത്തില്‍നിന്ന് ഒക്‌ടോബര്‍ മൂന്നിന് കാണാതായ അന്നൂര്‍ കണ്ടക്കോരന്‍മുക്കിലെ മുണ്ടയാട്ട് കൃഷ്ണന്റെ മകള്‍ വിദ്യ(32)യുടെ മൃതദേഹം അഴുകിയ നിലയില്‍ കഴിഞ്ഞ ദിവസം പുളിയക്കോട് പുഴയില്‍ കണ്ടെത്തിയിരുന്നു. നാലുവയസ്സുള്ള മകള്‍ തസ്മയെ അങ്കണവാടിയില്‍നിന്നു കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞാണ് വിദ്യ വീട്ടില്‍നിന്ന് ഇറങ്ങിയത്. മൊബൈല്‍ ഫോണ്‍ എടുത്തിരുന്നില്ല. യുവതിയുടെ തിരോധാനത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു.  സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കവെയാണ് മൃതദേഹം പുല്ലങ്കോട് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷം മറ്റു നടപടിയിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ നീക്കം. അതേസമയം, ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നുണ്ടായ മനോവിഷമം കാരണമാണ് യുവതി ജീവനൊടുക്കിയതെന്ന നിഗമനത്തില്‍ പോലിസ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2008 ഏപ്രില്‍ 27നാണ് വിദ്യയെ കുഞ്ഞിമംഗലം തെക്കുമ്പാട്ടെ സുരേഷ്ബാബു വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ നാലുവയസ്സുകാരിയായ ഒരുമകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി സംസ്‌കരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day