|    Dec 7 Wed, 2016 5:53 pm
FLASH NEWS

പമ്പ-മധുര ആധ്യാത്മിക ഹൈവേക്ക് അംഗീകാരം

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പമ്പ-മധുര ആധ്യാത്മിക ഹൈവേക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് അംഗം അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ്, കെ സി വേണുഗോപാല്‍ എംപി എന്നിവര്‍ കേന്ദ്ര ഉപരിതലഗതാഗത ഷിപ്പിങ് വകുപ്പു മന്ത്രി നിതിന്‍ ഗഡ്ഗരിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു. ആധ്യാത്മിക ഹൈവേയുടെ സമ്പൂര്‍ണ പദ്ധതിരേഖ എത്രയും പെട്ടെന്നു സമര്‍പ്പിക്കാന്‍ മന്ത്രി നാഷനല്‍ ഹൈവേ ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day