|    Dec 11 Sun, 2016 3:28 pm
FLASH NEWS

പമ്പയില്‍ സോപ്പ്, എണ്ണ ഉപയോഗം നിരോധിച്ചു

Published : 30th November 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ത്ഥാടകര്‍ കുളിക്കുന്നത് 2011 ലെ കേരള പോലിസ് ആക്ട് 80 (എ) പ്രകാരവും 1974 ലെ വാട്ടര്‍ ആക്ട് സെക്ഷന്‍ 24, സബ് സെക്ഷന്‍ ക ബി പ്രകാരവും നിരോധിച്ച് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ഉത്തരവിട്ടു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒന്നര വര്‍ഷം മുതല്‍ ആറു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. ഇതിനിടയില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പന്തളത്തെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കാന്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നു. നഗരത്തിലെത്തുന്ന തീര്‍ത്ഥാടകര്‍  അച്ചന്‍കോവിലാറിലെ ക്ഷേത്രക്കടവും കൈപ്പുഴയിലുള്ള കടവുകളുമാണ് സ്്‌നാനത്തിനായി ഉപയോഗിക്കുന്നത്. ഈ കടവുകളിലാണ് സുരക്ഷിതവേലികെട്ടി തീര്‍ത്ഥാടകര്‍ക്കു കുളിക്കാനായി തുറന്നുകൊടുത്തിട്ടുള്ളത്. സീസണ്‍ തുടങ്ങുന്ന സമയത്ത് ആറ്റില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ അപകടമുണ്ടാകാതിരിക്കാനായി വേലികെട്ടി പുറത്തേക്കിറങ്ങാന്‍ പാകത്തില്‍ ഗേറ്റും വച്ചിരുന്നു. ഇപ്പോള്‍ തീര്‍ത്ഥാടകര്‍ ഗേറ്റിനു പുറത്തിറങ്ങിയാണ് കുളിക്കുന്നത്. പോലിസ് ഡ്യൂട്ടിക്കുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ നദിയുടെ നടുഭാഗത്തേക്കു നീന്തുന്നത് അപകടത്തിനു കാരണമാവും. കുളിക്കടവിലെ പടികളില്‍നിന്നു കുളിക്കാന്‍ കഴിയാത്തവിധം വെള്ളം താഴ്ന്നു. തടയണയുടെ ഉയരം കൂട്ടുകയോ സുക്ഷിതവേലി നദിയുടെ നടുഭാഗത്തേക്കു നീക്കുകയോ ചെയ്താലേ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക