|    Dec 11 Sun, 2016 1:29 pm
FLASH NEWS

പമ്പയില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച ലഘുഭക്ഷണശാല പൂട്ടി

Published : 25th November 2016 | Posted By: SMR

ശബരിമല: പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം ശബരിമലപാത തുടങ്ങുന്നതിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണശാല നിയമലംഘനം നടത്തിയതായി കണ്ടതിനെ തുടര്‍ന്ന് പത്തനംതിട്ട എഡിഎം അനു എസ് നായരുടെ നിര്‍ദേശാനുസരണം അടച്ചുപൂട്ടി. പാകം ചെയ്ത ലഘുഭക്ഷണം കൊണ്ടുവച്ച് വില്‍ക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പാചകവാതകവും വിറകും ഉപയോഗിച്ച് ഇവിടെ പാചകം ചെയ്യുതായി കണ്ടതിനെ തുടര്‍ാണ് നടപടി. ബുധനാഴ്ച രാത്രി എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ നാല് പാചകവാതക സിലിണ്ടറുകള്‍ ഇവിടെ ഉണ്ടായിരുന്നു. പരിശോധനാ സംഘം എത്തിയപ്പോള്‍ വട പാചകം ചെയ്യുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തുള്ള രാജേഷ് എയാളുടെ പേരിലാണ് കട ദേവസ്വത്തില്‍ നിന്ന് നല്‍യിരിക്കുന്നത്. എന്നാല്‍ കടയുടമയെവകാശപ്പെട്ടെത്തിയത് മറ്റൊരാളായിരുന്നു. ഉടമസ്ഥത സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ഹാജരാക്കാനും ഇവര്‍ക്ക് കഴിഞ്ഞില്ല. കടയിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നില്ല. പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ സി മോഹനന്‍, ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍, പോലിസ് എന്നിവരും എഡിഎമ്മിനൊപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക