|    Dec 9 Fri, 2016 11:11 am

പന്‍സാരെ വധം: സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനെതിരേ കുറ്റപത്രം

Published : 1st December 2016 | Posted By: SMR

പുനെ: സിപിഐ നേതാവും യുക്തിവാദിയും ചിന്തകനുമായ ഗോവിന്ദ പന്‍സാരയെ കൊലപ്പെടുത്തിയ കേസില്‍ ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകന്‍ വീരേന്ദ്ര താവ്‌ഡെക്കെതിരേ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. കോലാപൂര്‍ സെഷന്‍സ് കോടതിയിലാണ് എസ്‌ഐടി കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.
അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രചാരകനും യുക്തിവാദിയുമായ നരേന്ദ്ര ധഭോല്‍ക്കര്‍ കൊല്ലപ്പെട്ട കേസില്‍ താവ്‌ഡെയെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പന്‍സാരെ വധക്കേസുമായി ബന്ധപ്പെട്ട് ഇയാളെ കോലാപൂര്‍ പോലിസിന്റെ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. പന്‍സാരെ വധത്തില്‍ മറ്റൊരു സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ സമീര്‍ ഗെയ്ഖ്‌വാദിനെതിരേ എസ്‌ഐടി നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day