|    Dec 10 Sat, 2016 2:46 am
FLASH NEWS

പന്നിയങ്കര മേല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Published : 4th November 2016 | Posted By: SMR

കോഴിക്കോട്:പന്നിയങ്കര മേല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. മീഞ്ചന്ത ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുന്നത്.പടിഞ്ഞാറ് ഭാഗത്തെ സര്‍വീസ് റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് പാലം താല്‍ക്കാലികമായി തുറന്ന് കൊടുത്തത്. പാലത്തിന്റെ ഇരുഭാഗങ്ങളിലെയും റോഡുകളുടെ പണി ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പാലം ഉദ്ഘാടനം ജനുവരിയിലാണ് നിശ്ചയിച്ചതെങ്കിലും സര്‍വീസ് റോഡുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുമ്പോള്‍ കല്ലായി റോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ ഇടയുള്ളതിനാലാണ് പാലം വഴി വാഹനങ്ങള്‍ തിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പാലം സന്ദര്‍ശിച്ച് പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയിരുന്നു.  ജനുവരി ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്യും. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ടി’ ആകൃതിയിലുള്ള നഗരത്തിലെ ആദ്യ മേല്‍പ്പാലമാണ് പന്നിയങ്കരയിലേത്. പയ്യാനക്കല്‍ ഭാഗത്തുനിന്നും നഗരത്തില്‍ നിന്നും മീഞ്ചന്ത ഭാഗത്തു നിന്നും മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കാനാവുന്ന വിധമാണ് നിര്‍മാണം. പയ്യാനക്കല്‍, ചക്കുംകടവ് നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മേല്‍പാലം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day