|    Dec 8 Thu, 2016 1:20 pm
FLASH NEWS

പന്നിഫാം പ്രവര്‍ത്തനം ജനജീവിതം ദുസ്സഹമാക്കി

Published : 14th November 2016 | Posted By: SMR

തരിയോട്: കുപ്പാടിത്തറ വില്ലേജിലെ എരഞ്ഞാണിക്കുന്നില്‍ പരിസരവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാമിന്റെ പ്രവര്‍ത്തനം തടയണമെന്ന പരാതിയില്‍ നടപടിയില്ല. എരഞ്ഞാണിക്കുന്ന് നിവാസികള്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് സെക്രട്ടറി, മുണ്ടക്കുറ്റി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് ഒരുമാസം മുമ്പ് നല്‍കിയ പരാതിയിലാണ് നടപടി വൈകുന്നത്. ഫാമിന്റെ പ്രവര്‍ത്തനം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് ഒപ്പുശേഖരണം നടത്തി പരാതി നല്‍കിയതെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഫാം നടത്തിപ്പുകാര്‍ ദിവസവും ടണ്‍ കണക്കിനു കോഴിവേസ്റ്റാണ് പന്നിത്തീറ്റയെന്ന പേരില്‍ എരഞ്ഞാണിക്കുന്നില്‍ എത്തിച്ച് കുഴികളില്‍ സൂക്ഷിക്കുന്നത്. ഇവിടെ നിന്ന് അസഹനീയ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ഫാമിന്റെ പ്രവര്‍ത്തനം പ്രദേശത്തെ കുട്ടികളുടെ പഠനത്തെയും ബാധിച്ചു. ജലസ്രോതസ്സുകളുടെ മലിനീകരണത്തിനും കാരണമായി. പക്ഷികള്‍ കൊത്തിയെടുത്ത് പറക്കുന്നതിനിടെ മാലിന്യം കിണറുകളില്‍ വീഴുന്നത് അപൂര്‍വ സംഭവമല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതില്‍ ദുരൂഹതയുണ്ടെന്നു പ്രദേശവാസികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day