|    Dec 9 Fri, 2016 9:22 am
FLASH NEWS

പന്തളം വാളകത്തിനാല്‍ പുഞ്ചയില്‍ ജലസേചന സൗകര്യം ഒരുക്കും

Published : 29th November 2016 | Posted By: SMR

പന്തളം: വാളകത്തിനാല്‍ പുഞ്ചയില്‍ ജലസേചന സൗകര്യം ഒരുക്കുന്നതും മുടിയൂര്‍ക്കോണം, മഞ്ഞനാംകുളം ഏല എന്നിവിടങ്ങളില്‍ തോട് താഴ്ത്തി ജല നിര്‍ഗമനം നടത്തുന്നതും സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കണം. റാന്നി വനമേഖലയോട് ചേര്‍ന്ന 400 കിലോമീറ്റര്‍ പ്രദേശത്ത് സൗരോര്‍ജ വേലി സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ സിസിഎഫിന് നല്‍കിയതായി റാന്നി ഡിഎഫ്ഒ അറിയിച്ചു. വന്യമൃഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിന് ചെക്ക് ഡാമുകളില്‍ നിന്ന് ചെളി നീക്കം ചെയ്യാനും പുതിയ ചെക്ക് ഡാമുകള്‍ നിര്‍മിക്കാനും റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായി റാന്നി, കോന്നി ഡിഎഫ്ഒമാര്‍ അറിയിച്ചു. ചിറ്റാര്‍-നീലിപ്ലാവ് റോഡില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് കെഎസ്ഇബി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. കവിയൂര്‍-ചങ്ങനാശേരി റോഡിലെ അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പരുമല നടപ്പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതായും യോഗത്തെ അറിയിച്ചു. തിരുവല്ല-മുത്തൂര്‍-കാവുംഭാഗം റോഡിലെ അറ്റകുറ്റപ്പണികള്‍ നടത്തും. പന്തളം തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി രണ്ടു ദിവസത്തില്‍ പൂര്‍ത്തിയാകവും. അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ഓട വൃത്തിയാക്കുന്നതിനുള്ള നടപടി 30ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കുമെന്ന് അടൂര്‍ നഗരസഭാ സെക്രട്ടറി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day