|    Dec 7 Wed, 2016 4:05 pm
FLASH NEWS

പന്തളം കെഎസ്ആര്‍ടിസി സ്റ്റേഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍

Published : 4th November 2016 | Posted By: SMR

പന്തളം: പന്തളം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം കട്ടപ്പുറത്ത്. 1982ല്‍ തുടങ്ങിയ ഈ ഓപറേറ്റിങ് സെന്റര്‍ ഇന്നും ആ പദവിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല. ഭരണം തിരിഞ്ഞും മറഞ്ഞും വന്നെങ്കിലും പരസ്പരം കുറ്റപ്പെടുത്തലുകളല്ലാതെ പഞ്ചായത്തു വക സ്ഥലം പേരില്‍ കൂട്ടിയെടുക്കാന്‍ പോലും കെഎസ്ആര്‍ടിസി  അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.സ്ഥലത്തിന്റെ  സിംഹഭാഗവും സമീപവാസികള്‍ കൈയേറിക്കഴിഞ്ഞു. മൂന്നേകാല്‍ ഏക്കര്‍ മാത്രമാണ് ബാക്കി. ചുറ്റുമതില്‍ ഇല്ലാത്തതാണ് കൈയേറ്റത്തിന് പ്രധാന കാരണം. ബസ് സ്‌റ്റേഷന്‍ മുഴുവന്‍ കുണ്ടും കുഴിയുമാണ്. കുഴിയില്‍ വെള്ളംനിറഞ്ഞു കിടക്കുന്നു. ചുറ്റുപാടുകളും കാടുപിടിച്ച അവസ്ഥയിലാണ്. ഇവിടെ നായ്ക്കളുടേയും പാമ്പിന്റെയും ഉപദ്രവമുണ്ട്. സ്റ്റാന്‍ഡിന് സമീപത്തെ മദ്യവില്‍പന ശാലയില്‍ നിന്നും മദ്യം വാങ്ങിയെത്തുന്ന മദ്യപന്‍മാര്‍ ഇവിടെ നിന്നാണ് കഴിക്കുന്നത്. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ അധികം ചെല്ലാറില്ല. എംസി. റോഡു വഴി കടന്നു പോകുന്ന ബസുകള്‍ ഇവിടെ കയറാറില്ലാത്തതാണ് കാരണം. 22 ഷെഡ്യൂളുകളുള്ള ഇവിടെ          കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും കുറവു മൂലം  പലതും നടത്താറില്ല.  ജീവനക്കാരുടെ മുറിയും ഗാര്‍ഡ് റൂമും  വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ മുറിയും ജീര്‍ണിച്ച അവസ്ഥ്‌യിലാണ്. പഴകി ജീര്‍ണിച്ച കെട്ടിടം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.രമേശ് ചെന്നിത്തല എംപിയായിരുന്നപ്പോഴുള്ള ഒരു കെട്ടിടമാണുള്ളത്. ഇത് അറ്റകുറ്റപ്പണി നടത്താനും കഴിഞ്ഞിട്ടില്ല. ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്.  ഗ്രാമീണ സര്‍വീസുകള്‍ നടത്താനുള്ള ജീവനക്കാരില്ല. പല സര്‍വീസുകളും വെട്ടിക്കുറച്ചു. ഇത് സ്വകാര്യ ബസ് ലോബികളെ സഹായിക്കാനാണെന്ന് സംസാരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day