|    Dec 7 Wed, 2016 9:53 pm
FLASH NEWS

പനയം-തെക്കേവീട്ടില്‍മുക്ക് ബസ് സര്‍വീസ് വെട്ടിക്കുറച്ചതായി പരാതി

Published : 19th November 2016 | Posted By: SMR

അഞ്ചാലുംമൂട്: കൊല്ലത്തുനിന്ന് തെക്കേവീട്ടില്‍മുക്ക് വഴി പെരുമണിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് ട്രിപ്പുകള്‍ വെട്ടിക്കുറച്ചതായി പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ചിരുന്ന സര്‍വീസ് നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പാണ് പുനരാരംഭിച്ചത്. ബസ് പുനരാരംഭിച്ചപ്പോള്‍ 10 ട്രിപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഘട്ടം ഘട്ടമായി വെട്ടിചുരുക്കി രണ്ട് ട്രിപ്പുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. വൈകീട്ട് 4.40ന് കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രിപ്പാണ് ഇന്നലെ മുതല്‍ നിര്‍ത്തലാക്കിയത്. ഇതുമൂലം കണ്‍സെഷന്‍ ടിക്കറ്റുള്ള വിദ്യാര്‍ഥികളാണ് ഏറെ വലയുന്നത്. ഈ വഴിയുള്ള ഏക ബസ് സര്‍വീസാണിത്. പെരുമണ്‍ എന്‍ജിനീയറിങ് കോളജ്, പെരിനാട് റെയില്‍വേ സ്റ്റേഷന്‍, വിവിധ കശുവണ്ടി ഫാക്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാര്‍ വലയുകയാണ്. നിര്‍ത്തിവച്ച എല്ലാ ട്രിപ്പുകളും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ഗതാഗത മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് കേരളാ പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ വി ഷാജി പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day