|    Dec 3 Sat, 2016 3:47 am
FLASH NEWS

പദ്ധതി പ്രദേശത്തെ കൃഷി; സംശയങ്ങള്‍ക്ക് വിരാമമിട്ട് കൃഷിമന്ത്രി

Published : 26th November 2016 | Posted By: SMR

പത്തനംതിട്ട: ആറന്മുള പദ്ധതി പ്രദേശത്തെ കൃഷി സംബന്ധിച്ച സംശയങ്ങള്‍ക്ക് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വിരാമമിട്ടു.  പുന്നയ്ക്കാട് പാടശേഖരത്തിന് പിന്നാലെ കാഞ്ഞിരവേലി പാടത്തും എത്തിയാണ് മന്ത്രി വിവാദങ്ങള്‍ക്ക്് വിരാമമിട്ടത്. വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷിയുണ്ടാവില്ല എന്ന സംശയമാണ് തീര്‍ത്തത്. പദ്ധതി പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന പാടമാണ് കാഞ്ഞിരവേലി. പദ്ധതിക്ക് മണ്ണിട്ടപ്പോള്‍ ആദ്യം കൃഷി നിലച്ച് പോയ ഇടമാണ് ഇവിടം. സ്വകാര്യ വ്യക്തിയുടെ പാടത്ത് കൃഷിയിറക്കി എന്ന വിമര്‍ശനം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. വിമാനത്താവളത്തോട് ചേര്‍ന്ന സ്ഥലത്ത് കൃഷിയൊരുക്കുന്നത് കണ്ടതിന് ശേഷം പാടത്തോട് ചേര്‍ന്ന് നിന്നു തന്നെ ഇതിന് മറുപടി പറയണമെന്ന് ആഗ്രഹിച്ചു. പറഞ്ഞതാണ് പാലിച്ചത് അദ്ദേഹം പറഞ്ഞു.കാഞ്ഞിരവേലി പാടത്ത് തൊഴിലാളികളുമായും സംസാരിച്ച മന്ത്രി കരിമാരം തോട്ടിലെ മണ്ണെടുപ്പ് സംബന്ധിച്ച് കലക്ടറുമായി ഫോണില്‍ സംസാരിച്ചു.രണ്ട് ദിവസമായി മണ്ണെടുപ്പ് നടക്കുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ മണ്ണെടുക്കാം എന്ന് പറഞ്ഞെങ്കിലും പിന്‍മാറുന്നുണ്ട്. മണ്ണിന്റെ അടിയിലെ ചളിയും നനവുമാണ് അവര്‍ പറയുന്ന പ്രശ്‌നം. എന്തായാലും മണ്ണ് നീക്കം പൂര്‍ത്തിയാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day